Connect with us

ദിലീപിനെതിരെ പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്തകള്‍; കണ്ടകശനി കൊണ്ടേ പോകൂ…

Malayalam

ദിലീപിനെതിരെ പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്തകള്‍; കണ്ടകശനി കൊണ്ടേ പോകൂ…

ദിലീപിനെതിരെ പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്തകള്‍; കണ്ടകശനി കൊണ്ടേ പോകൂ…

കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് അയയ്ക്കും മുമ്പുതന്നെ വിവരങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തത്തിക്കഴിഞ്ഞു. നശിപ്പിക്കുംമുമ്പു ഡേറ്റകള്‍ മറ്റൊരു ഉപകരണത്തിലേക്കു സുരക്ഷിതമായി മാറ്റിയിരിക്കാമെന്നും ക്രൈംബ്രാഞ്ച് കരുതുന്നു. ഈ രംഗത്തു വിദഗ്ധനായ ഫോണ്‍ ഹാക്കര്‍ ഇതിനായി കൊച്ചിയിലെത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ദിലീപിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ,തെളിവുകള്‍ നശിപ്പിച്ചതിനാണ് ഒരു കേസ്. കോടതിക്കു ഫോണ്‍ കൈമാറുന്നതിന്റെ തൊട്ടുതലേന്നാണു മൊബൈല്‍ പരിശോധിച്ചതെന്ന ലാബിലെ ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. ജനുവരി 29-നും 30-നും ഇടയിലാണു ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഐ ഫോണടക്കം നാലു ഫോണുകളാണു മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എത്തിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്കു ഫോണുകള്‍ കൊറിയര്‍ അയയ്ക്കുകയായിരുന്നു.

ഇതോടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യാനും അറസ്റ്റ് നടപടിയിലേയ്ക്ക് പോകാനും ഇത് തന്െ ധാരാളമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജാമ്യത്തില്‍ ഇറങ്ങിയതും ദിലീപിന് ഇരുട്ടടി ആയിരിക്കുകയാണ്. നടിയെ പോലെ താനും ഇരയാണെന്നും താന്‍ നിരപരാധിയാണ് എന്നുമാണ് നടിയുടെ ഡ്രൈവര്‍ ആയിരുന്ന മാര്‍ട്ടിന്‍ ആന്റണി പറയുന്നത്. ദിലീപ് അടക്കമുള്ളവര്‍ തന്നെ പ്രതി ചേര്‍ക്കാന്‍ കൂട്ടുനിന്നുവെന്നും ഇത്രയും നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചെന്നും മാര്‍ട്ടിന്‍ പറയുന്നു. സുപ്രീം കോടതിയാണ് മാര്‍ട്ടിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ മാര്‍ട്ടിന്‍ ഇനി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുമെന്നും വിവരമുണ്ട്.

ജനുവരി 31 ന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജനുവരി 29 ന് ദിലീപിന്റെ സംഘം മുംബൈയിലെത്തി. വിവരങ്ങള്‍ മായ്ച്ച് കളഞ്ഞ് 31 ന് ഫോണുകള്‍ തിരികെ കൈമാറി. രണ്ട് ദിവസം മുംബൈയില്‍ തങ്ങിയ സംഘം ഫോണിലെ ഡാറ്റകള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് കോപ്പി ചെയ്ത് ഓരോ ഫയലും പരിശോധിച്ച ശേഷമാണ് തിരിമറി നടന്നത്. ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തത് കുറ്റകൃത്യത്തിലെ നേരിട്ടുള്ള തെളിവുകള്‍ ഫോണിലുണ്ടായിരുന്നതിനാലാണെന്ന് അന്വേഷണ സംഘം പറയുന്നു.

ഡേറ്റകള്‍ നശിപ്പിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണു ഫോണുകള്‍ പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്ക് അയച്ചെന്നു ദിലീപ് പറഞ്ഞതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഇക്കാരം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലും കണ്ടെത്തി. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂളായ യൂഫെഡ് ഉപയോഗിച്ചാണു ഫോണുകള്‍ പരിശോധിച്ചത്. ഇവ ഉപയോഗിച്ചു ഡിലീറ്റ് ചെയ്താലും ഫോണിലെ ഡേറ്റകള്‍ തിരിച്ചെടുക്കാന്‍ കഴിയും. നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. കുറച്ചുവിവരങ്ങള്‍ മാത്രമാണു വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

More in Malayalam

Trending

Recent

To Top