‘നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം,’ മൂത്ത മകള്‍ നിഷ കൗര്‍ വെബറിന്റെ ആറാം ജന്മദിനം ആഘോഷമാക്കി സണ്ണി ലിയോണും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം,’ മൂത്ത മകള്‍ നിഷ കൗര്‍ വെബറിന്റെ ആറാം ജന്മദിനം ആഘോഷമാക്കി സണ്ണി ലിയോണും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം,’ മൂത്ത മകള്‍ നിഷ കൗര്‍ വെബറിന്റെ ആറാം ജന്മദിനം ആഘോഷമാക്കി സണ്ണി ലിയോണും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിന്റെയും ഡാനിയല്‍ വെബ്ബറിന്റെയും മകള്‍ നിഷ കൗര്‍ വെബറിന്റെ ആറാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സണ്ണി.
മുംബൈയിലെ പുതിയ വീട്ടിലാണ് താരം മകളുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടിക്ക് ജന്മദിനാശംസകള്. നിനക്കിന്ന് ആറു വയസ്സായിരിക്കുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര വലുതായി നീ. നിന്റെ പപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം,” എന്നാണ് സണ്ണി കുറിച്ചത്.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്.
ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണ്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും മൂന്നു വയസ്സ് തികഞ്ഞു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...