Connect with us

ജയിലിലേക്ക് ആര്യന്റെ പേരിൽ 4,500 രൂപ മണി ഓർഡർ ഷാരൂഖിനേയും ഗൗരിയേയും വിഡിയോ കോളിലൂടെ സംസാരിച്ച് ആര്യൻ, വിങ്ങി പൊട്ടി കിങ് ഖാന്‍

News

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ നിലവിലുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍ അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ഒക്ടോബര്‍ 11ന് 4,500 രൂപയാണ് ആര്യന്റെ പേരിൽ ജയിലിൽ എത്തിയതെന്ന് സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ഇവിടുത്തെ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്ക് 4,500 രൂപവരെ പുറത്ത് നിന്ന് സ്വീകരിക്കാവുന്നതാണെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതിയുണ്ട്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

More in News

Trending