ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിക്കൊണ്ട് പോയിക്കളഞ്ഞു; ഇപ്പോള്‍ പരാതി നല്കിയവരില് രണ്ടുപേര്‍ ഫ്രോഡുകളാണ്, മോണ്‍സണെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്
ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിക്കൊണ്ട് പോയിക്കളഞ്ഞു; ഇപ്പോള്‍ പരാതി നല്കിയവരില് രണ്ടുപേര്‍ ഫ്രോഡുകളാണ്, മോണ്‍സണെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്
ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിക്കൊണ്ട് പോയിക്കളഞ്ഞു; ഇപ്പോള്‍ പരാതി നല്കിയവരില് രണ്ടുപേര്‍ ഫ്രോഡുകളാണ്, മോണ്‍സണെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അടുത്ത ബന്ധമുള്ള നിരവധി പ്രമുഖരുടെ പേര് വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും പോലീസുകാരും മറ്റും ഉള്‍പ്പെടെ നിരവധി ഉന്നതരുണ്ട്. ഇപ്പോഴിതാ മോന്‍സനോടൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ വൈറലായതിന് പിന്നിലെ സത്യാവസ്ത വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ശ്രീനിവാസന്.
മോന്സന് മാവുങ്കലിനെ താന്‍ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടന് ശ്രീനിവാസന് പറഞ്ഞിരിക്കുകയാണ്. ഹരിപ്പാടുള്ള ഒരു ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിക്കൊണ്ട് പോയിക്കളഞ്ഞെന്നും ശ്രീനിവാസന് പറഞ്ഞു.
മോന്സന് തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. അന്നത്തെ സംഭവത്തിന് ശേഷം കണ്ടിട്ടുമില്ല. മോന്‍സനെതിരെ ഇപ്പോള്‍ പരാതി നല്കിയവരില് രണ്ടുപേര്‍ ഫ്രോഡുകളാണ്. പണത്തിനോട് അത്യാര്ത്തിയുള്ളവരുമാണ് അവര്‍. ഒരു സുഹൃത്തിന് സിനിമയെടുക്കാന്‍ അഞ്ചുകോടി രൂപ പലിശയില്ലാതെ മോന്സന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ശ്രീനിവാസന് പറയുന്നു.
മോന്സന് വലിയ ആന്റിക്സ് കളക്ഷന്‍ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞിട്ടാണ് അവിടെ പോയത്. അന്നെനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. അദ്ദേഹം ഡോക്ടറുമാണല്ലോ, അന്ന് ഡോക്ടറാണ് ഇപ്പോഴും ആണോ എന്നറിയില്ല. അസുഖത്തെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ഹരിപ്പാടുള്ള ഒരു ആയുര്‍വേദ ആശുപ്രത്രിയില്‍ 10-15 ദിവസം കിടന്നാല്‍ ശാരീരിക സുഖമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിചയമുള്ള ഡോക്ടറാണെന്നും പറഞ്ഞു. അങ്ങനെ ചികിത്സക്ക് വേണ്ടി അവിടെ പോയി. അവിടെ ഉഴിച്ചിലും പിഴിച്ചിലും നടത്തി.
പോരുന്ന സമയത്ത് ബില്ല് അടയ്ക്കാനായി ചെന്നപ്പോള്‍ മുഴുവന്‍ പൈസയും മോന്സന് അവിടെ കൊടുത്ത് സ്ഥലം വിട്ടിരുന്നു. നമുക്ക് പൈസ ചെലവായിലല്ലോ എന്ന ഒരു സന്തോഷവും ഉള്ളില്‍ തോന്നി. വലിയ മനസ്സുള്ളയാള്ക്കാര് അങ്ങനെയൊക്കെ ചെയ്യുമല്ലോയെന്നും വിചാരിച്ചു. അദ്ദേഹം പറഞ്ഞിട്ടാണല്ലോ ഞാന്‍ അവിടെ പോയത്, അന്നത്തെ ആ പരിചയം മാത്രമേ അദ്ദേഹവുമായുള്ളൂവെന്നും ശ്രീനിവാസന് പറഞ്ഞിരിക്കുകയാണ്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...