Malayalam
ഉപ്ലു പൊളിച്ചടുക്കി; ഇരുന്നൂറാം എപ്പിസോഡിൽ എത്തിനിൽക്കുന്ന കൂടെവിടെ പരമ്പരയുടെ പഴയ പ്രണയ നിമിഷങ്ങൾ കണ്ട ആരാധകർക്ക് പറയാൻ ഒരൊറ്റക്കാര്യം !
ഉപ്ലു പൊളിച്ചടുക്കി; ഇരുന്നൂറാം എപ്പിസോഡിൽ എത്തിനിൽക്കുന്ന കൂടെവിടെ പരമ്പരയുടെ പഴയ പ്രണയ നിമിഷങ്ങൾ കണ്ട ആരാധകർക്ക് പറയാൻ ഒരൊറ്റക്കാര്യം !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയെ ഇത്രയും ജനപ്രീതിയിൽ എത്തിച്ച ഋഷി സൂര്യ അതോടൊപ്പം ആദി സാർ അതിഥി ടീച്ചർ എന്നിവരുടെ കഥ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇരുന്നൂറാം എപ്പിസോഡ് വിജയകരമായി ആഘോഷിക്കുന്ന വേളയിലാണ് ഏഷ്യാനെറ്റിന്റെ പുത്തൻ പ്രൊമോ വീഡിയോകൾ ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയത്. ഒറ്റദിവസം തന്നെ ഒരുപാട് വീഡിയോകൾ ചാനൽ പുറത്തുവിട്ടിരുന്നു. വീഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിയെ ആരാധകർ ഉപ്ലു എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഉപ്ലുവിനെ കുറിച്ചും റൈറ്റർ മാമനെ കുറിച്ചുമാണ് ആരാധകർ സംസാരിക്കുന്നത്.
ഒരു രാത്രി ആൺവേഷത്തിൽ വീട്ടിൽ നിന്നും ഒളിച്ചുകടക്കുന്ന ഒരു മിടുക്കി പെൺകുട്ടിയെ കാണിച്ചുകൊണ്ടാണ് കൂടെവിടെ യാത്ര തുടങ്ങിയത്. സ്വന്തം വീട്ടുകാർക്ക് വേറെ വഴിയൊന്നുമില്ലാതെ നാട്ടിലെ പേരുകേട്ട ഗുണ്ടയായ ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കേണ്ടി വരുമ്പോഴാണ് സൂര്യ വീടുവിട്ടിറങ്ങുന്നത്. പഠിക്കണം ജോലി വാങ്ങണം അച്ഛന് തണലാകണം എന്നൊക്കെയുള്ള സാധാരണ പെൺകുട്ടികളുടെ ആഗ്രഹം മാത്രമുള്ള സൂര്യ കൈമൾ അന്ന് രാത്രി ഓടിയെത്തുന്നത് അതിഥി ടീച്ചറുടെ അടുത്തേക്കാണ്…
സൂര്യ പഠിച്ചിരുന്ന മാർത്തോമാ കോളേജിലെ അവളുടെ പ്രിയപ്പെട്ട ടീച്ചർ. ബുക്കുകൾക്കിടയിൽ ഏകാന്തതയിൽ കഴിഞ്ഞിരുന്ന ടീച്ചർക്കരികിലേക്ക് അഭയം തേടി സൂര്യ എത്തുമ്പോൾ ഇരുൾ നിറഞ്ഞ ടീച്ചറുടെ ജീവിതത്തിലും വെളിച്ചം പരക്കുകയായിരുന്നു . തുടർന്ന് പട്ടണത്തിലുള്ള ആദി കേശവ കോളേജിലേക്ക് സൂര്യയെ പറഞ്ഞയയ്ക്കുകയാണ് ടീച്ചർ.
അവിടെയാണ് കഥ തുടങ്ങുന്നത്.. പൂർണ്ണമായ കഥയും ആരാധകരുടെ ഇപ്പോഴുള്ള പ്രതികരണങ്ങളും അറിയാം വീഡിയോയിലൂടെ !
about koodevide
