Malayalam
ഒരുപാട് പേരെ കണ്ടുവെങ്കിലും ആരും ശരിയായില്ല, ഒടുവില്‍ ആ ‘ഭംഗിയൊന്നുമില്ലാത്ത’ആളെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു; വിജയമാല സ്മിതയായെന്ന് ഇങ്ങനെയെന്ന് ആന്റണി
ഒരുപാട് പേരെ കണ്ടുവെങ്കിലും ആരും ശരിയായില്ല, ഒടുവില്‍ ആ ‘ഭംഗിയൊന്നുമില്ലാത്ത’ആളെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു; വിജയമാല സ്മിതയായെന്ന് ഇങ്ങനെയെന്ന് ആന്റണി
ഒരുകാലത്ത് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞ് നിന്നിരുന്ന പേരാണ് സില്‍ക്ക് സ്മിത. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് താരത്തിന്റെ അറുപതാം പിറന്നാള്‍ ആയിരുന്നു. പ്രയാസങ്ങള്‍ നിറഞ്ഞ ജിവിതത്തില്‍ നിന്നുമാണ് സ്മിത അഭിനയ ജീവിതത്തിലേയ്ക്ക് എത്തുന്നത്. പുതിയ സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്ന ആന്റണി ഈസ്റ്റ്മാനാണ് സ്മിതയെ ചലചിത്ര ലോകത്തേയ്ക്ക് ക്ഷണിച്ചത്. ഇണയെത്തേടി എന്ന ചിത്രത്തിലേക്കായിരുന്നു ആന്റണിയുടെ ക്ഷണം. ഏറെ സവിഷേതകള്‍ ഉള്ള വ്യക്തിയായിരുന്നു സ്മിതയെന്നാണ് ആന്റണിയ്ക്ക് പറയുവാനുള്ളത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹം സ്മിതയുടെ ഓര്‍മ്മകളെ ചികഞ്ഞെടുത്തത്.
കോടമ്പാക്കത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു ആദ്യമായി സ്മിതയെ കണ്ടത്. അന്നത്തെ പേര് വിജയമാലയെന്നായിരുന്നു. മക്കളെ സിനിമയില്‍ അഭിനയിപ്പിക്കാനായി അവിടെ വീടെടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ആ വീടുകളിലൊക്കെ ഞങ്ങള്‍ കയറി ഇറങ്ങിയിരുന്നു. കൈയ്യില്‍ ക്യാമറയും കരുതിയായിരുന്നു ഞങ്ങള്‍ പോയതെന്നും ആന്റണി ഈസ്റ്റ്മാന് പറയുന്നു. മേക്കപ്പ് ഇടരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും പലരും മേക്കപ്പിട്ടായിരുന്നു ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. ആരും ശരിയാവുന്നുണ്ടായിരുന്നില്ല. അടുത്ത വീട്ടിലൊരു കുട്ടിയുണ്ട്, അധികം ഭംഗിയൊന്നുമില്ലെന്നും അവിടെയുള്ളവര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് വിജയമാലയുടെ വീട്ടിലേക്ക് പോയത്. കൊട്ടക്കസേരയില്‍ ഇരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള കുട്ടി ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ അത് ഞാനാണെന്നായിരുന്നു വിജയമാലയുടെ മറുപടി.
അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്ത് പോയി എന്ന മറുപടിയായിരുന്നു ലഭിച്ചത്. മേക്കപ്പ് ഇല്ലാതെയായിരുന്നു വിജയമാലയുടെ ഫോട്ടോയെടുത്തത്. പ്രിന്റ്് എടുത്തപ്പോള്‍ എല്ലാവര്ക്കും ആ കുട്ടിയെ ഇഷ്ടമായിരുന്നു. മകളെ സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്കും സന്തോഷമായി. വിജയമാലയെന്നാണ് പേരെന്ന് പറഞ്ഞതോടെ അത് മാറ്റാമെന്ന് തീരുമാനിച്ചു. അന്ന് സ്മിത പാട്ടില്‍ തിളങ്ങിനിന്ന കാലമായിരുന്നു . അങ്ങനെയാണ് സ്മിതയെന്ന പേരിട്ടത്. വിനു ചക്രവര്‍ത്തിയുടെ വണ്ടിചക്രം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം സില്‍ക്കും കൂടി വന്നത്. അങ്ങനെ വിജയമാല സില്‍ക്ക് സ്മിതയായി.
19ാമത്തെ വയസ്സിലായിരുന്നു സ്മിതയായി വിജയലക്ഷ്മി വെള്ളിത്തിരയിലെത്തിയത്. കാന്തശക്തിയുള്ള കണ്ണുകളുള്ള പെണ്‍കുട്ടിയും വളരെ മികച്ച സ്വഭാവത്തിന് ഉടമയായിരുന്നു സ്മിത എന്നും അദ്ദേഹം പറയുന്നു. എല്ലാവരെയും വിശ്വസിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്തിരുന്ന സ്മിതയെ നിരവധി പേര് ചൂഷണം ചെയ്തുവെന്നും ആ നിരാശയില്‍, അവളുടെ 35 ാമത്തെ വസ്സില്‍ അവള് ജീവിതം അവസാനിപ്പിച്ചുവെന്നും വിനു ചക്രവര്‍ത്തി പറഞ്ഞിരുന്നതും ചര്‍ച്ചയായിരുന്നു.
about silk smitha
