ബോളിവുഡ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. കഴിഞ്ഞ ദിവസമാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. ഇപ്പോഴിതാ സിദ്ധാര്‍ഥിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ കാമുകി ഷെഹ്നാസ് ഗില്ലിന്റെ ചിത്രങ്ങളും വീഡിയോയുമാണ് നൊമ്പരമാവുന്നത്.
സഹോദരന് ഷെഹബാസിനൊപ്പമാണ് ഷെഹ്നാസ് മുംബൈയിലെ ശ്മശാനത്തിലേയ്ക്ക് എത്തിയത്.കാറില്‍ നിന്നും പുറത്തിറങ്ങി സിദ്ധാര്‍ഥിന്റെ പേര് ഉറക്കെ വിളിച്ച് കരഞ്ഞുകൊണ്ട് ആമ്പുലന്‍സിലേയ്ക്ക് ഓടിക്കയറുന്ന ഷഹ്നാസിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു സിദ്ധാര്‍ഥും ഷെഹ്നാസും. ബിഗ് ബോസ് 13ാം സീസണില്‍ മത്സരാര്ഥികളായിരുന്നപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇവരുടെ പേരുകള്‍ ചേര്‍ത്ത് സിദ്നാസ് എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്.
മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നാല്പതുകാരനായ സിദ്ധാര്‍ഥിന്റെ മരണം.
മോഡലിങ്ങിലൂടെ വിനോദ രംഗത്ത് പ്രവേശിച്ച സിദ്ധാര്‍ഥ് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായതാണ് കരിയറില്‍ വഴിത്തിരിവായത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...