News
ജൂനിയര്‍ ചീരുവിന് പുത്തന്‍ പേരിട്ടു; ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
ജൂനിയര്‍ ചീരുവിന് പുത്തന്‍ പേരിട്ടു; ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മേഘ്‌ന രാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ജൂനിയര്‍ സി, ജൂനിയര്‍ ചീരു, ചിന്റുവെന്നുമെല്ലാമാണ് കുഞ്ഞിനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്, ഇപ്പോള്‍ റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്‌ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇതിനു താഴെ നിരവധി പേരാണ് ാസംസകളുമായി എത്തിയിരിക്കുന്നത്.
മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെയായിരുന്നു മേഘ്‌നയെ പ്രേക്ഷകര്‍ കൂടുതല്‍ സ്‌നേഹിച്ചത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്.
എന്നാല്‍ 2020 ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ആ സമയം ഗര്‍ഭിണിയായിരുന്ന മേഘ്‌ന ഒക്ടോബറിലാണ് ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കുന്നത്.
കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്‌ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നല്‍കിയെന്നും മേഘ്‌ന പറഞ്ഞിരുന്നു.
