ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും നടത്തിയ വലിയ പ്രതിഷേധ പരമ്പരയ്ക്ക് ശേഷം ഹോളിവുഡ് നടന് പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്ത
ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും നടത്തിയ വലിയ പ്രതിഷേധ പരമ്പരയ്ക്ക് ശേഷം ഹോളിവുഡ് നടന് പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്ത
ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും നടത്തിയ വലിയ പ്രതിഷേധ പരമ്പരയ്ക്ക് ശേഷം ഹോളിവുഡ് നടന് പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്ത
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്‍പ്പ ഷെട്ടി. ഇപ്പോഴിതാ ഹോളിവുഡ് നടന് പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്ത ആയിരിക്കുകയാണ്. മുംബൈ കോടതിയാണ് ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി നടിയെ വെറുതെ വിട്ടത്.
2007ല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവതാരകയായ ശില്‍പ്പ ഷെട്ടിയെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ഗിരെ ചുംബിച്ചത്.
ഇത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് ശില്‍പ്പ നടനെ എതിര്‍ത്തില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും വലിയ പ്രതിഷേധ പരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു.
ഇതോടെയാണ് ശില്‍പ്പയ്ക്കും നടനുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരായ കേസുകളെല്ലാം മുംബൈയിലേക്ക് മാറ്റണമെന്ന് പിന്നീട് ശില്‍പ്പ ആവശ്യപ്പെട്ടു.
2017ല്‍ സുപ്രീംകോടതി ഇത് അനുവദിച്ചു. ഇന്ത്യന്‍ സംസ്കാരത്തില്‍ കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് നടന് റിച്ചാര്‍ഡ് കോടതിയില്‍ നല്കിയ വിശദീകരണം.
ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്നാണ് ശില്‍പ്പയെ കുറ്റവിമുക്തയാക്കിയ മുംബൈയിലെ കോടതി വിധിയില്‍ പറയുന്നത്. ശില്‍പ്പയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ക്ക് പ്രശസ്തി പിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...