Connect with us

‘റീല്‍ ഹീറോ’ പരാമര്‍ശം ഒഴിവാക്കുന്നു; വിജയ്ക്ക് ആശ്വാസമായി കോടതി വിധി

Malayalam

‘റീല്‍ ഹീറോ’ പരാമര്‍ശം ഒഴിവാക്കുന്നു; വിജയ്ക്ക് ആശ്വാസമായി കോടതി വിധി

‘റീല്‍ ഹീറോ’ പരാമര്‍ശം ഒഴിവാക്കുന്നു; വിജയ്ക്ക് ആശ്വാസമായി കോടതി വിധി

നടന്‍ വിജയ്ക്കെതിരായ ‘റീല്‍ ഹീറോ’ എന്ന പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് എന്‍ട്രി ടാക്സ് ചുമത്തിയതിന് എതിരെ വിജയ് കോടതിയെ സമീപിച്ചപ്പോഴായിരുന്നു നടനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ വെറും ‘റീല്‍ ഹീറോകള്‍’ മാത്രമായി ചുരുങ്ങരുത് എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശം. ഈ സമീപനം ദേശവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി അന്ന് വിധിച്ചിരുന്നു. ഈ പരാമര്‍ശം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിജയ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ താരത്തിന് ആശ്വാസമേകുന്ന നടപടി വന്നിരിക്കുന്നത്.

തന്റെ അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി നല്‍കിയ ഹര്‍ജിയില്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘ഗോസ്റ്റ്’ മോഡല്‍ കാര്‍ ആണിത്.

വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്ക്കെതിരെ ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.

More in Malayalam

Trending

Recent

To Top