Malayalam
ഷോയുടെ അവതാരക പലപ്പോഴും പറഞ്ഞിരുന്നതാണ് ഷോ സ്ക്രിപ്റ്റഡ് അല്ലെന്ന്, ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു പ്രശ്നം വരുമ്പോള്‍ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നു; ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടിവിടാതെ സന്തോഷ് പണ്ഡിറ്റ്
ഷോയുടെ അവതാരക പലപ്പോഴും പറഞ്ഞിരുന്നതാണ് ഷോ സ്ക്രിപ്റ്റഡ് അല്ലെന്ന്, ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു പ്രശ്നം വരുമ്പോള്‍ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നു; ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടിവിടാതെ സന്തോഷ് പണ്ഡിറ്റ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോഡിഷെയിമിംഗുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്നം തന്നെ ഈ പരിപാടിയ്ക്കെതിരെ നടന്നിരുന്നു. ഈ അടുത്ത് ആയിരുന്നു സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്ന നിലയില്‍ വലിയ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്.
നടി നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയപ്പോഴുണ്ടായ സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷവും വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്. തനിക്ക് ഒരു സ്ക്രിപ്റ്റും നല്‍കിയിട്ടില്ല എന്നാണ് താരം പറയുന്നത്. ആ ഷോയില്‍ സംഭവിച്ചത് പൂര്‍ണമായും സ്ക്രിപ്റ്റഡ് ആയ ഒന്നായിരുന്നെന്നു പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.”കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ പലപ്പോഴായി ആ ഷോയുടെ ഒരു ഭാഗമായിരുന്നു ഞാനും.
സൗഹൃദം പങ്കിടലും തമാശയും ചിരിയും കളിയുമൊക്കെയായാണ് ഷോയുടെ ഒരു പോക്ക്. ഷോയുടെ അവതാരക ഉള്‍പ്പെടെ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ് അത് സ്ക്രിപ്റ്റഡ് ഷോ അല്ലെന്നും അവിടെ നടക്കുന്നതെല്ലാം ഓണ്‍ ദി സ്പോട്ട് കണ്ടന്റ് ആണെന്നും. ഇത് പ്രേക്ഷകരോട് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു പ്രശ്നം വരുമ്പോള്‍ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നു എന്നതിനെ പറ്റി എനിക്കറിയില്ല. പ്രേക്ഷകര്‍ തന്നെ ഇത് വിലയിരുത്തട്ടെ” എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഷോയില്‍ അതിഥികളായെത്തിയ നടിമാര്‍ സന്തോഷ് പണ്ഡിറ്റിനെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതാണെന്ന് കരുതുന്നുണ്ടോ എന്നും അവതാരകന് സന്തോഷ് പണ്ഡിറ്റിനോട് ചോദിക്കുന്നുണ്ട്. ”മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവര്‍ ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോള്‍ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ”… എന്നായിരുന്നു മറുപടി. ”അവര്‍ തന്നെയാണല്ലോ ഇത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞെത്തിയത്. ആ ഫ്ളോറില്‍ അന്നുണ്ടായിരുന്ന എനിക്ക് അവിടെ ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല.
ഒരു പക്ഷേ അവര്‍ക്കിത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നിരിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മനഃപൂര്‍വം ആരുടെയൊക്കെയോ ആയുധങ്ങള്‍ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ടാര്‍ജറ്റ് ചെയ്തിരിക്കുന്ന ചിലരുണ്ട്. അത് ഇന്നും ഇന്നലെയും ആരംഭിച്ചതല്ലല്ലോ… മിമിക്രിക്കാര്‍ക്ക് എന്നും എന്നോട് വിരോധമായിരുന്നു. ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. അവരെ അതിനുവേണ്ടി ചിലര്‍ ഉപയോഗിച്ചതാവാം. മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവര്‍ ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോള്‍ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ”. നടന് പറയുന്നു.
അന്ന് സംഭവിച്ചതിനെ കുറിച്ചു സന്തോഷ് പണ്ഡിറ്റ് ആവര്‍ത്തിക്കുന്നുണ്ട്. ”അവര്‍ ആദ്യം എന്നോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഏത് പാട്ടാണ് പാടേണ്ടതെന്നും പറഞ്ഞു. ഞാന്‍ ആദ്യം വിചാരിച്ചത് ഞാന്‍ പാടുന്ന യുഗ്മഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ അവര്‍ പാടാന്‍ പ്ലാനിട്ടിരിക്കുന്നു എന്നാണ്. പാടിക്കഴിഞ്ഞപ്പോള്‍ ഉടനെ അവര്‍ രണ്ടാമതൊരു പാട്ട് പാടാന്‍ പറഞ്ഞു. പക്ഷേ ആ പാട്ടിന് ബദലായി ആദ്യം പാടിയ പാട്ട് തന്നെ അവര്‍ പാടി. അവരുടെ കൈയില്‍ നിന്നും സംഭവം പാളി. ഞാന്‍ രണ്ടാമത് ഏതു പാട്ട് പാടുമെന്ന് അവര്‍ക്കൊരു ഐഡിയ ഉണ്ടായിരുന്നില്ല. പിന്നെയും ഞാന്‍ പാടിയ പാട്ടുകള്‍ക്ക് അവര്‍ മറ്റു പാട്ടുകളുടെ വേര്‍ഷന്‍ കൊണ്ടുവന്നു കണ്ടന്റ് മുന്നോട്ട് കൊണ്ടുപോയി.
പക്ഷേ ഇതൊന്നും മനസിലാവാത്ത പലരും അവിടെയുണ്ടായിരുന്നു. പ്രത്യേകിച്ച് ഐശ്വര്യ, ബിനീഷ് തുടങ്ങിയവരുടെയൊക്കെ മുഖഭാവത്തിലും സംസാരത്തിലുമൊക്കെ അവിടെ നടക്കുന്നത് ഒരുപന്തികേടാണല്ലോ എന്നത് പ്രകടമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴും അവിടെ പല മിമിക്രിക്കാര്‍ക്കും ആ നടിമാര്ക്കുമൊക്കെ അവര്‍ ജയിച്ചുവെന്ന ഒരു ഭാവം തന്നെയായിരുന്നു.
സന്തോഷ് പണ്ഡിറ്റിനെ അടിച്ചമര്‍ത്തി എന്ന രീതിയിലുള്ള ഒരു ഭാവമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ ഫ്ലോറില്‍ പ്രതികരിക്കാത്തതിനെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ ഷോയില്‍ ഞാന്‍ എന്തെങ്കിലും സംസാരിച്ചുതുടങ്ങുമ്പോഴേ ചിരിയും അട്ടഹാസവുമൊക്കെ കൊണ്ട് അതിനെ മറക്കാന്‍ പലരും ശ്രമിച്ചിരുന്നു. അന്നത്തെ ആ സംഭവത്തിലും ഞാന്‍ പലതും പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്നെ കേള്‍ക്കാന്‍ ആരും ശ്രമിച്ചില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു.
