Connect with us

വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി; ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയായി വൈശാഖ്

Malayalam

കഴിഞ്ഞ ദിവസം പൂഞ്ചില്‍ പാക്കിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി. ‘ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലികള്‍’ എന്ന കുറിപ്പോടെ വൈശാഖിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഇതിനോടകം തന്നെ നിരവധി പേരാണ് വൈശാഖിന് ആദരാഞ്ജലികള്‍ അറിയിച്ചെത്തിയത്.

പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു. ഇരുപത്തി നാലാം വയസില്‍ നാടിനായി ജീവന്‍ ബലി നല്‍കിയ വൈശാഖ് ഇനി ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയാണ്.

പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

More in Malayalam

Trending

Recent

To Top