Malayalam
ഋതുമന്ത്ര ബിഗ്ബോസില്‍ എത്തിയതിനു പിന്നാലെ സംഭവിച്ചത്!, ഇനി അങ്ങനെ പറയാന്‍ പറ്റില്ല, അതുകൊണ്ട് എല്ലാവരും പ്രാര്‍ത്ഥിക്കുക; തുറന്ന് പറഞ്ഞ് ഋതുവിന്റെ അമ്മ
ഋതുമന്ത്ര ബിഗ്ബോസില്‍ എത്തിയതിനു പിന്നാലെ സംഭവിച്ചത്!, ഇനി അങ്ങനെ പറയാന്‍ പറ്റില്ല, അതുകൊണ്ട് എല്ലാവരും പ്രാര്‍ത്ഥിക്കുക; തുറന്ന് പറഞ്ഞ് ഋതുവിന്റെ അമ്മ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയീലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ് മലയാളം. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ നിരവധി ആരാധകരാണുള്ളത്. ഇവരുടെ പേരില്‍ ആര്‍മികളും ഫാന്ഫൈറ്റുമെല്ലാം സ്ഥിരകാഴ്ചയാണ്. അതുപോലെ ബിഗ്ബോസ് എന്ന പരിപാടിയില്‍ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.
ബിഗ്ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോഡലിങ്ങ് രംഗത്തേയ്ക്ക് വീണ്ടും സജീവമാവുകയായിരുന്നു താരം. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിതു മന്ത്ര ആദ്യമായി പങ്കെടുത്ത ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. ബിഗ് ബോസിനുള്ളില്‍ നിന്നും എത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് എല്ലാവരും തന്നോട് പറഞ്ഞു. നമ്മളെ അറിയുന്ന ആളുകള്‍ക്ക് അറിയാം, എത്രത്തോളം റിയല്‍ ആയിട്ടാണ് നിന്നതെന്ന്. അതെല്ലാം ഇവര്‍ക്കും മനസിലായെന്ന് അറിഞ്ഞതോടെ അതിലും വലിയസന്തോഷമായി
ഇതാണ് റിതു മന്ത്രയുടെ അമ്മ എന്ന് പറഞ്ഞ് വികാസാണ് അമ്മയെ പരിചയപ്പെടുത്തിയത്. മലയാളികള്‍ എല്ലാവരും റിതുവിന്റെ അമ്മയെ അന്വേഷിക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ സന്തോഷം. ഇനിയും അന്വേഷിക്കണമെന്ന് അമ്മ പറയുന്നു. പ്രാര്ത്ഥിക്കാാന് പറഞ്ഞതെന്ന് റിതു മന്ത്രയും സൂചിപ്പിച്ചു. ഫിനാലെയ്ക്ക് വേണ്ടി മാത്രമല്ല ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിന് വേണ്ടിയും പ്രാര്‍ത്ഥിക്കുക.
ബിഗ് ബോസിന് ശേഷവും അതിന് മുന്‍പും റിതുവിന്റെ അമ്മയുടെ മാറ്റം എന്താണെന്ന് വികാസ് ചോദിക്കുമ്പോള്‍ അങ്ങനൊരു വ്യത്യാസം ഇല്ല. റിതുവിന്റെ അമ്മ തന്നെയൊണ്. അന്നും ഇന്നും റിതുവിന്റെ അമ്മ അങ്ങനെ തന്നെയുണ്ട്. പിന്നെ ഇപ്പോള്‍ എവിടെ ചെന്നാലും ആളുകള്‍ അറിയുന്നുണ്ട്. റിതുവിന്റെ അമ്മ അല്ലേ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അല്ലാതെ വേറൊരു മാറ്റവുമില്ല. പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലെന്നും റിതുവിന്റെ അമ്മ മറുപടിയായി പറയുന്നു.
അതേസമയം, ഫൈനല്‍ കഴിയാത്തതിനാല്‍ ഇതുവരെ അഭിമുഖങ്ങളിലും മറ്റു പരിപാടികളിലും ഒന്നും നടി പങ്കെടുത്തില്ല. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെയാണ് ഋതു മന്ത്ര ആക്ടീവാകാറുളളത്. ബിഗ് ബോസിന് ശേഷം പ്രേക്ഷക പിന്തുണ കൂടിയ മല്‍സരാര്‍ത്ഥിയാണ് ഋതു. നടിയുടെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. തുടക്കത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന താരത്തെ രണ്ടാം പകുതിയിലാണ് ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ ആക്ടീവായി കണ്ടത്. ബിഗ് ബോസിന് മുന്‍പ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു ഋതു മന്ത്ര. എന്നാല്‍ നടി ചെയ്ത റോളുകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
അതേസമയം, ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയിയെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തിവച്ചിട്ട് മാസങ്ങളായി. പിന്നാലെ വിജയിയെ കണ്ടെത്താനായി നടത്തിയ വോട്ടിംഗും കഴിഞ്ഞിരുന്നു. ഫിനാലെയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇതുവരേയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍ ബിഗ്ബോസ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഷോയുടെ ഫിനാലെ തീയതിയും വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഷോയുടെ ഫിനാലെ ചെന്നൈയില്‍ വച്ച് ജുലൈ 24 ന് നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫിനാലെ ഉണ്ടാവും എന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് തന്നെയാണ് പരിപാടി നടക്കുക. ഈ സീസണിലെ എല്ലാ മത്സരാര്ഥികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ പതിനെട്ട്, പത്തൊന്‍പത് തീയതികളില്‍ അവര്‍ ചെന്നൈയിലേക്ക് പോകും. ഷൂട്ട് എന്നാണ് നടക്കുന്നതെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. എങ്കിലും ആ ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഒരു മെഗാ ഇവന്റും ഗംഭീര സമാപനം ആയിരിക്കും കൊടുക്കാന്‍ പോവുന്നത്.
വലിയൊരു അവാര്‍ഡ് നൈറ്റ് ഫംഗ്ഷന് പോലെയായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടത്തുക. ഒരുപാട് കലാകാരന്മാരുടെ ഡാന്‍സും പാട്ടുമൊക്കെ ഉണ്ടാവും. സര്‍പ്രൈസ് ആയി ചില അതിഥികളും സിനിമാ താരങ്ങളുമൊക്കെ ഉണ്ടാവും. ആശ ശരത്തിന്റെയും പിഷാരടിയുടെയും സാന്നിധ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബോസ് മത്സരാര്‍ഥികളുടെ കലാപരിപാടി ഉണ്ടാവുമോന്ന് അറിയില്ല.
ജൂലൈ 24 ന് ഷൂട്ട് നടത്തിയതെങ്കില്‍ ഉടനെ തന്നെ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും. കാരണം വിന്നറെ പ്രഖ്യാപിച്ച ശേഷം ആ വാര്‍ത്ത പെട്ടെന്ന് തന്നെ പുറത്തറിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തൊട്ടടുത്ത ദിവസം ജൂലൈ 25 ന് തന്നെ ടെലിവിഷനില്‍ വരാന്‍ സാധ്യത കാണുന്നു. ജൂലൈ 25 അല്ലെങ്കില്‍ പിന്നെ ഓഗസ്റ്റ് ഒന്നിനായിരിക്കും ബിഗ് ബോസ് ഫിനാലെ ടെലികാസ്റ്റ് നടത്തുക എന്നുമാണ് വിവരം.
