Connect with us

പാനിക് അറ്റാക്ക്; ബി​ഗ്ബോസ് താരം സോണിയ ബൻസാലി ആശുപത്രിയിൽ

Actress

പാനിക് അറ്റാക്ക്; ബി​ഗ്ബോസ് താരം സോണിയ ബൻസാലി ആശുപത്രിയിൽ

പാനിക് അറ്റാക്ക്; ബി​ഗ്ബോസ് താരം സോണിയ ബൻസാലി ആശുപത്രിയിൽ

പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് സോണിയ ബൻസാലി. ബോളിവുഡ് ബി​ഗ്ബോസ് സീസൺ 17ലെ മത്സരാർത്ഥിയാണ് സോണിയ. ഇപ്പോഴിതാ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതെന്നാണ് സൂചന. നേക്സ അവാർഡ് നിശയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ നാലുമാസമായി താരത്തിന് പാനിക് അറ്റാക്ക് ഉണ്ടാകുന്നുണ്ടെന്നും താരത്തിന് മാനിസകാരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് വിവരം.

​ഗെയിം 100 ക്രോർ എന്ന ചിത്രത്തിലൂടെയാണ് സോണിയ ബൻസാൽ അഭിനയ രം​ഗത്തേയ്ക്കെത്തുന്നത്. 2019 ൽ നോട്ടി ​ഗ്യാങ് എന്നൊരു ചിത്രത്തിലും താര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അർമാനും റജീന കസാഡ്രയും പ്രധാന കഥാപാത്രങ്ങളായ ഷൂർവീർ എന്നൊരു വെബ് സീരിലും സോണിയ അഭിനയിച്ചിരുന്നു. ബി​ഗ്ബോസ് സീസൺ 17ലെ പുറത്തായ ആദ്യ മത്സരാർത്ഥിയും സോണിയയായിരുന്നു.ഇവർ പിന്നീട് ചില മ്യൂസിക് ആൽബങ്ങളുടെയും ഭാ​ഗമായിട്ടുണ്ട്.

More in Actress

Trending

Recent

To Top