Connect with us

നെഗറ്റീവ് എനർജി ഉണ്ടാകാൻ ബി​ഗ് ബോസ് ഹൗസ് വാസ്തുവിന് അനുസരിച്ചല്ല തയ്യാറാക്കിയിരിക്കുന്നത്, ബ്ലാക്ക് മാജിക്കാണോയെന്ന് അറിയില്ല, ചില നമ്പറുകളൊക്കെയുണ്ട്; അവിടെയെനിക്ക് കണ്ണെടുത്താൽ കണ്ടൂടാത്തയാൾ ജാസ്മിനാണ്; സിബിൻ

Malayalam

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6. പരിപാടി അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിൽ ഇനിയും സൈബർ ആക്രമണങ്ങളും ആരോപണങ്ങളും അവസാനിച്ചിട്ടില്ല. ബി​ഗ്ബോസ് ഹൗസിൽ വൈൽഡ് കാർഡായി എത്തി മികച്ച പ്രകടനമായിരുന്നു ഹൗസിൽ കാഴ്വെചച്ചത്. സിബിൻ യഥാർത്ഥ ബിബി മെറ്റീരിയൽ ആണെന്ന തരത്തിലെല്ലം ചർച്ച ഉയർന്നു.

എന്നാൽ രണ്ടാഴ്ച കഴിയും മുൻപ് അപ്രതീക്ഷിതമായി സിബിൻ ഹൗസിൽ നിന്നും പുറത്തായി. തന്നെ മനപ്പൂർവ്വം പുറത്താക്കുകയായിരുന്നുവെന്ന് സിബിൻ പുറത്തുവന്നപ്പോൾ ആരോപിച്ചിരുന്നു. മാത്രമല്ല ബിഗ് ബോസ് അണിയറപ്രവർത്തകരിൽ ചിലർക്കെതിരെ ഗുരുതര ആരോപണവും സിബിൻ ഉയർത്തി. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസ് ഷോയെ കുറിച്ച് പ്രതികരിക്കുകയാണ് സിബിൻ.

ബിഗ് ബോസ് ഹൗസ് എന്നത് ഒരു മെസ് ആണ്. ഹൗസിൽ കയറി കഴിഞ്ഞ് ഒരു പത്ത് ദിവസം നിന്ന് കഴിഞ്ഞാൽ പിന്നെ നമ്മുക്ക് മെന്ററലി അതിന്റെ പുറത്ത് വരാൻ കഴിയില്ല. ഒരാളുടെ ജീവിതം തന്നെ ഇല്ലാതാകും. മാ നസികമായി ഇ ല്ലാതാകും. ജോലിപരമായും ഒക്കെ നമ്മൾ ഡൗൺ ആകും. ഹിന്ദി ബിഗ് ബോസ് സീസൺ വിന്നർ ബിഗ് ബോസിന് ശേഷം ഡിപ്രഷൻ വന്ന് ആ ത്മഹത്യ ചെയ്തു. അത്രയ്ക്കും സൈ ക്കോളജിക്കൽ പ്രശ്നമാകും.

ബിഗ് ബോസിൽ ചില സംഭവങ്ങൾ ഉണ്ട്, ബ്ലാക്ക് മാജിക്കാണോയെന്ന് അറിയില്ല. ചില നമ്പറുകളൊക്കെ ഹൗസിന്റെ കോർണറിൽ കൊണ്ടുവെയ്ക്കും. പവർ റൂമിൽ ബെഡിന് താഴെ കുറെ സാധനങ്ങൾ കെട്ടിത്തൂക്കിയിട്ടുണ്ട്.

കൺഫഷൻ റൂം പോസിറ്റീവ് രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. പക്ഷെ ഹൗസ് മുഴുവൻ വാസ്തുവിന് അനുസരിച്ചല്ല തയ്യാറാക്കിയിരിക്കുന്നത്, കാരണം നെഗറ്റീവ് എനർജി ഉണ്ടാകാൻ വേണ്ടിയാണ്.

രഞ്ജിനി ഹരിദാസ് ബിഗ് ബോസ് കഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചിരുന്നു. നിന്റെ നല്ല ഗെയിം ആണെന്നും നീ ഈ പബ്ലിക്കിൽ സംസാരിക്കുന്നതൊക്കെ നല്ലതാണെന്നും പറഞ്ഞു. പക്ഷെ എത്രയും പെട്ടെന്ന് നീ ബിഗ് ബോസ് ജീവിതത്തിൽ നിന്നും കട്ട് ചെയ്യണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടുമെന്ന് പറഞ്ഞു.

ഒരു വ്യക്തിയുടെ ക്യാരക്ടർ മോ ശം രീതിയിൽ അവതരിപ്പിച്ച് അയാളുടെ ജീവിതം നശിപ്പിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ 6 ൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ജിന്റോ ചേട്ടനാണ്. കണ്ണെടുത്താൽ കണ്ടൂടാത്തയാൾ ജാസ്മിനും. ക്യൂട്ടായി തോന്നിയ ആൾ ശ്രീ തുവാണ്. സൂത്രശാലി ജിന്റോയും. നിഷ്കളങ്കൻ എന്നത് തോന്നിയത് ഋഷിയാണ് എന്നും സിബിൻ പറയുന്നു.

More in Malayalam

Trending