Malayalam
ഇടയ്ക്ക് പലയിടത്തും വെച്ച് തങ്ങള്‍ കാണാറുണ്ടായിരുന്നു, എന്റെ ബന്ധുക്കളെല്ലാം ‘രതി ചേച്ചി’യെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു, വിളിച്ചിട്ടും ശ്വേത ചേച്ചി എത്തിയില്ല!;
ഇടയ്ക്ക് പലയിടത്തും വെച്ച് തങ്ങള്‍ കാണാറുണ്ടായിരുന്നു, എന്റെ ബന്ധുക്കളെല്ലാം ‘രതി ചേച്ചി’യെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു, വിളിച്ചിട്ടും ശ്വേത ചേച്ചി എത്തിയില്ല!;
അവതാരകനായും നടിനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയ്. നിരവധി സീരീയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രതി നിര്‍വ്വേദം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്ത് ഏറെ ശ്രദ്ധേയനാകുന്നത്. പപ്പു എന്ന കഥാപാത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ പ്രതീഷിച്ചതിലും വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. അതോടൊപ്പം നിരവധി നെഗറ്റീവ് അഭിപ്രായങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്വേത മേനോന്‍ വരാതിരുന്നതിന്റെ കാരണത്തെ കുറിച്ചും പറയുകയാണ് ശ്രീജിത്ത്.
ശ്വേത ചേച്ചിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലും അല്ലാതെയുമായി എപ്പോഴും മെസേജ് അയക്കാറുണ്ട്. കല്യാണത്തിനും വിളിച്ചിരുന്നു. ആ സമയത്ത് പുള്ളിക്കാരി ഷോ യുടെ ഭാഗമായി വിദേശത്തോ മറ്റോ ആയിരുന്നു. അതുകൊണ്ട് വരാന്‍ പറ്റിയില്ല. എന്റെ ബന്ധുക്കളെല്ലാം രതി ചേച്ചിയെ കാണാന്‍ വേണ്ടി റെഡിയായി ഇരിക്കുകയായിരുന്നു. ഇടയ്ക്ക് പലയിടത്തും വെച്ച് തങ്ങള്‍ കാണാറുണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു.
കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചന നമ്പ്യാരാണ് ശ്രീജിത്തിന്റെ ഭാര്യ. തങ്ങള്‍ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ് എന്നാണ് ശ്രീജിത്ത് പറയുന്നത്. അതിലൊരു രസകരമായ കഥയുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്ത് വിജയ് എന്ന എന്റെ പേരില്‍ ഒരാള്‍ ഫേക്ക് ഐഡി ഉണ്ടാക്കി. പലര്‍ക്കും മെസേജ് അയച്ച കൂട്ടത്തില്‍ അര്‍ച്ചനയ്ക്കും മെസേജ് അയച്ചിരുന്നു. ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് മനസിലായ അര്‍ച്ചന എന്റെ പ്രൊഫൈലില്‍ വന്ന് മെസേജ് അയച്ചു.
ഏകദേശം ഒരു മാസത്തിന് ശേഷമാണ് അര്‍ച്ചനയുടെ മെസേജുകള്‍ ഞാന്‍ കാണുന്നത്. അന്നേരമാണ് ഇതിനെ കുറിച്ച് അറിഞ്ഞതും അര്‍ച്ചനയുമായി സംസാരിക്കുന്നതും. ഈയൊരു കാലത്തും ഇങ്ങനെ സമയമെടുത്ത് മെസേജ് അയക്കാന്‍ കാണിച്ചല്ലോ എന്ന് തോന്നി സംസാരിച്ച് തുടങ്ങി. പിന്നെ നേരില്‍ കണ്ടു. നല്ല സുഹൃത്തുക്കളായി. ഡേറ്റിങ്ങും ആരംഭിച്ചു. ഒന്നര വര്‍ഷത്തോളം ഡേറ്റിങ്ങ് നടത്തി. ശേഷം ഇരു വീട്ടുകാരെയും അറിയിക്കുകയകായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചത്.
ഞങ്ങളുടെ കല്യാണം ആയപ്പോള്‍ അര്‍ച്ചനയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ഭയങ്കര അതിശയമായിരുന്നു. ഒരു ഓണാഘോഷത്തിന് രതി ചേച്ചിയുടെ പപ്പുവിനെ തട്ടി എടുത്തു എന്ന തരത്തില്‍ ഓഫീസിലുള്ളവരെല്ലാം പറഞ്ഞിരുന്നു. താന്‍ ആ വീഡിയോസ് ഫേസ്ബുക്കില്‍ കണ്ടിരുന്നതായി ശ്രീജിത്ത് സൂചിപ്പിച്ചു. തന്റെ ആദ്യ സിനിമ ലിവിംഗ് ടുഗദര്‍ ആണ്. രണ്ടാമത്തെ സിനിമയാണ് രതി നിര്‍വേദം. അതൊടെയാണ് എല്ലാം മാറിമറിഞ്ഞത്. ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് രതിനിര്‍വേദം എന്ന സിനിമയുടെ പേരിലാണ്. ആ സിനിമയിലൂടെ ഞാന്‍ നടനായത്. ഇപ്പോഴും എല്ലാവര്‍ക്കും ഞാന്‍ പപ്പു തന്നെയാണ്.
സിനിമാ പാരമ്പര്യം ഇല്ലാത്ത ആളായിരുന്നു ഞാന്‍. പുതുമുഖമായ എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലാതെ എത്തിയതാണ്. ഓഡിഷനൊക്കെ പോയിട്ടാണ് ആ സിനിമ കിട്ടുന്നത്. അതുകൊണ്ടാണ് ഞാന്‍ എന്തെങ്കിലും ഒക്കെ ആയിട്ടുള്ളത്. പപ്പുവും ആ സിനിമയും എനിക്ക് പോസിറ്റീവ് ആണെന്നാണ് ശ്രീജിത്ത് പറയുന്നത്.
അതേസമയം, അഭിനയത്തില്‍ സജീവമായി നിന്നിരുന്ന ശ്രീജിത്ത് വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ബിഗ് സ്‌ക്രീനില്‍ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആദ്യം ചോദിച്ചത് ആ ഇടവേളയെ കുറിച്ചായിരുന്നു. അതിനുളള കാരണവും താരം തന്നെ പറഞ്ഞിരുന്നു. ഇരുപത്തിയൊന്നാം വയസ്സിലാണ് രതിനിര്‍വേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. ആളുകള്‍ ഇപ്പോഴും സ്‌നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വലിയ കാര്യമാണ്.
ഒരു പുതുമുഖ നടന് തുടക്കത്തില്‍ തന്നെ ശക്തമായ രതിച്ചേച്ചിയെയും പപ്പുവിനെയും ആരാധിച്ചവര്‍ക്കു മുന്‍പില്‍ എന്റെ കഥാപാത്രത്തെ മോശമാക്കാനും പാടില്ല. പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ശേഷം ദുബായില്‍ ഒരു കമ്പനിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തു. സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ ഓഫര്‍ വന്നത്. ഉയര്‍ന്ന ശമ്പളവും ലഭിച്ചു. ആ സമയത്ത് മികച്ച ചിത്രങ്ങളൊന്നും തേടി വന്നില്ലായിരുന്നു. അങ്ങനെ ജോലി സ്വീകരിച്ചു.
ഒരുപാട് ഇഷ്ടപ്പെടുകയും കുറെ കഷ്ടപ്പെട്ടുമാണ് സിനിമയില്‍ എത്തിയത്. സിനിമയോട് തന്നെയാണ് താല്‍പര്യം. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യാനാണ് ആഗ്രഹം. അതിനാല്‍ തന്നെ ശക്തമായി വീണ്ടും തിരിച്ചു വരും. എത്രയും വേഗം അത് സംഭവിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും ശ്രീജിത്ത് പറയുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ സത്യസായിബാബ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ബാബയുടെ ചെറുപ്പകാലം അഭിനയിക്കാനാണ് തന്നെ വിളിച്ചത്. പിന്നീടത്തെ കാലഘട്ടം അവതരിപ്പിക്കുന്നത് ദിലീപേട്ടനും. സിനിമയുടെ സംവിധായകന്റെ അപ്രതീക്ഷിത വിയേഗം ചിത്രത്തെ ബാധിച്ചു. കൂടാതെ ഹിന്ദി സിനിമ അമര്‍ കോളനി എന്ന ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. സിദ്ധാര്‍ഥ് ചൗഹനാണ് സംവിധായതകന്‍. സിംലയിലായിരുന്നു സിനിമയുടെ ചിത്രീകരണം. നല്ലൊര സ്‌കൂള്‍ അനുഭവമായിരുന്നു സിനിമ നല്‍കിയിരുന്നത്.
