Malayalam
സീരിയലും സിനിമയും തമ്മില്‍ ക്യാമറയുടെ വ്യത്യാസം മാത്രമേ ഉള്ളൂ, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി പോലുള്ള സൂപ്പര്‍ താരങ്ങള്‍ വരെ പ്രശ്‌നത്തിലാണ്; പ്രതികരണവുമായി സുരേഷ് കുമാര്‍
സീരിയലും സിനിമയും തമ്മില്‍ ക്യാമറയുടെ വ്യത്യാസം മാത്രമേ ഉള്ളൂ, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി പോലുള്ള സൂപ്പര്‍ താരങ്ങള്‍ വരെ പ്രശ്‌നത്തിലാണ്; പ്രതികരണവുമായി സുരേഷ് കുമാര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സിനിമ ഷൂട്ടിങ്ങുകള്‍ കേരളത്തിന് പുറത്തേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മലയാള സിനിമ. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രോ ഡാഡി, ദിലീപ് ചിത്രം കേശു വീടിന്റെ ഐശ്വര്യം, മഞ്ജു വാര്യര്‍, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണം തമിഴ്‌നാട്ടിലും തെലുങ്കാനയിലുമായി നടക്കും. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിലിം ചേംബര്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍.
എത്ര നാളായി നമ്മള്‍ കാത്തു. ഇവിടെ സീരിയലുകളുടെ ചിത്രീകരണം തുടങ്ങി. അവര്‍ക്കൊന്നും കുഴപ്പമില്ല. സീരിയലും സിനിമയും തമ്മില്‍ ക്യാമറയുടെ വ്യത്യാസം മാത്രമേ ഉള്ളു. പിന്നെ സിനിമയാകുമ്പോള്‍ കുറച്ചുകൂടെ ആള്‍ക്കാരുടെ എണ്ണം കൂടും എന്നേയുള്ളു. നമുക്കും അതുപോലെ തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് ചിത്രീകരണം നടത്താന്‍ സാധിക്കും. അത് അനുവദിക്കാതിരുന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പുറത്ത് പോയി ചിത്രീകരിക്കേണ്ടി വരും.
തമിഴ്നാട്ടില്‍ എല്ലാം എപ്പോഴേ ഷൂട്ടിങ്ങ് തുടങ്ങി. നിര്‍മ്മാതാക്കള്‍ക്ക് പെന്‍ഡിങ്ങ് ആയി കിടക്കുന്ന സിനിമകള്‍ ചെയ്‌തേ പറ്റൂ. ഏഴോളം സിനിമകള്‍ ഇപ്പോള്‍ പോകുന്നു. പിന്നാലെ മൂന്ന് സിനിമകള്‍ കൂടെ പോകും. എല്ലാം കൂടെയാകുമ്പോള്‍ 10 സിനിമകള്‍ ആകും. 10 പടം പ്പോകുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് ആലോചിക്കണം. അതിലുപരി നഷ്ടം ഇവിടുത്തെ തൊഴിലാളികള്‍ക്ക് ആണ്. ഒരു സിനിമയില്‍ 50 പേരെങ്കിലും ഉണ്ടാകും. 10 പടം നടക്കുമ്പോള്‍ 500 പേര്. 500 കുടുംബങ്ങള്‍ കഴിഞ്ഞുപോകുമായിരുന്നു.
നമ്മള്‍ വെളിയില്‍ ഇറങ്ങി നോക്കിയാല്‍ ബീവറേജിന്റെ നടയില്‍ വലിയ ക്യൂവാണ്. നമ്മളെ മാത്രം മാറ്റി നിര്‍ത്തി എന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഞങ്ങള്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയിരുന്നു. അതൊന്നു പരിഗണിക്കണം. വാക്സിന്‍ സ്വീകരിച്ചവര്‍ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു എന്ന് പറഞ്ഞു. പ്രോട്ടോകോള്‍ അനുസരിച്ച് ചിത്രീകരിക്കാന്‍ എന്നും പറഞ്ഞു.
പക്ഷെ നമ്മളെ മാത്രം മാറ്റിനിര്‍ത്തി സീരിയലുകള്‍ക്ക് അനുമതി നല്‍കി. ഇങ്ങനെ തുടര്‍ന്നാല്‍ പലരും മറ്റു വഴികള്‍ തേടി പോകും. അങ്ങനെ സംഭവിച്ചാല്‍ നഷ്ടം സിനിമ ഇന്‍ഡസ്ട്രിയ്ക്കാണ്. സര്‍ക്കാരിനും ലഭിക്കേണ്ട വരുമാനം ലഭിക്കാത്ത അവസ്ഥ വരും. ഈ കൊവിഡ് കാലത്ത് സര്‍ക്കാരിന് അത് വലിയ നഷ്ടം തന്നെയാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി പോലുള്ള സൂപ്പര്‍ താരങ്ങള്‍ വരെ പ്രശ്‌നത്തിലാണ്. സര്‍ക്കാര്‍ അത് പരിഗണിക്കണം.
