Connect with us

‘ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,’ കേക്ക് കയ്യില്‍ കിട്ടിയിട്ട് മുറിക്കാനും തിന്നാനും മനസു വരുന്നില്ലെന്ന് രമേശ് പിഷാരടി

Malayalam

‘ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,’ കേക്ക് കയ്യില്‍ കിട്ടിയിട്ട് മുറിക്കാനും തിന്നാനും മനസു വരുന്നില്ലെന്ന് രമേശ് പിഷാരടി

‘ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,’ കേക്ക് കയ്യില്‍ കിട്ടിയിട്ട് മുറിക്കാനും തിന്നാനും മനസു വരുന്നില്ലെന്ന് രമേശ് പിഷാരടി

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും അവതാരകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് രമേഷ് പിഷാരടി. ഇന്ന് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ പ്രിയ കൂട്ടുകാരന്റെ പിറന്നാളിന് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും സമ്മാനിച്ച കേക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പിഷു എന്ന് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രമേഷ് പിഷാരടിയുടെ പക്ഷി പ്രേമം സിനിമാലോകത്തും പ്രശസ്തമാണ്. പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘പഞ്ചവര്‍ണ്ണതത്ത’യിലും നിറഞ്ഞു നിന്നത് പക്ഷികളും മൃഗങ്ങളുമൊക്കെയായിരുന്നു.

പിഷുവിനുള്ള പിറന്നാള്‍ കേക്കിലും പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. ”ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന സന്ദേശത്തോടെയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്.

”പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,” എന്ന് കേക്ക് കയ്യില്‍ കിട്ടിയ പിഷാരടി കുറിക്കുന്നു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ”മുറിക്കണ്ട അതേപടി ഫ്രിഡ്ജില്‍ വെച്ചേക്ക്. കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ പിഷു രാജാവിന് കുഞ്ചാക്കോ രാജാവ് പിറന്നാളിന് കൊടുത്ത പ്രകൃതിരമണീയമായ പുരാവസ്തു കേക്ക് ആണെന്ന് പറഞ്ഞു നമുക്ക് പ്രമുഖര്‍ക്ക് വില്‍ക്കാം,” എന്നാണ് ഒരാളുടെ കമന്റ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top