Connect with us

പ്രേക്ഷകരുടെ ഈ പ്രിയ മിനിസ്‌ക്രീന്‍ താരത്തെ മനസിലായോ…!? വൈറലായി പുത്തന്‍ ലുക്ക്

Malayalam

പ്രേക്ഷകരുടെ ഈ പ്രിയ മിനിസ്‌ക്രീന്‍ താരത്തെ മനസിലായോ…!? വൈറലായി പുത്തന്‍ ലുക്ക്

പ്രേക്ഷകരുടെ ഈ പ്രിയ മിനിസ്‌ക്രീന്‍ താരത്തെ മനസിലായോ…!? വൈറലായി പുത്തന്‍ ലുക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജയകുമാര്‍ പരമേശ്വരന്‍ പിള്ള. മഴവില്‍ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജയകുമാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നെടുത്തത്.

ഇപ്പോഴിതാ, ജയകുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താടിയും മീശയും വളര്‍ത്തി പുത്തന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ‘തട്ടീം മുട്ടീം’. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാര്‍ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ത്ഥ് പ്രഭു എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സീരിയല്‍ ആരംഭിച്ചിട്ട് എട്ടുവര്‍ഷത്തിലേറെയായി എങ്കിലും ഇന്നും ആരാധകര്‍ ഏറെയാണ്. 2011 നവംബര്‍ 5 നാണ് ഈ സീരിയല്‍ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു.

More in Malayalam

Trending

Recent

To Top