News
എന്താണ് ഇവിടെ നടക്കുന്നത്, കുടുംബം ഇന്സ്റ്റാഗ്രാമിലുണ്ടേ…; ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര; കമന്റുമായി സഹോദരി
എന്താണ് ഇവിടെ നടക്കുന്നത്, കുടുംബം ഇന്സ്റ്റാഗ്രാമിലുണ്ടേ…; ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര; കമന്റുമായി സഹോദരി
ബോളിവുഡിലെ സജീവ സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ബിക്കിനി ചിത്രങ്ങളും തരംഗമാവുകയാണ്.
ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനസിനൊപ്പം പൂള് സൈഡില്‍ ബിക്കിനി ധരിച്ച് കിടക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ചോപ്ര ജോനസ് എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങായിരുന്നു. എന്നാല്‍ ചിത്രത്തിന് താഴെ സഹോദരിയും നടിയുമായ പരിനിതീ ചോപ്ര എഴുതിയ കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ജീജു, മിമി ദീദീ എന്താണ് ഇവിടെ നടക്കുന്നത്, കുടുംബം ഇന്സ്റ്റാഗ്രാമിലുണ്ടേ…കണ്ണടച്ച് ലൈക്ക് ബട്ടന് അമര്‍ത്താന്‍ ശ്രമിക്കുന്നു’ എന്നാണ് പരിനീതി കുറിച്ചത്. മറ്റ് താരങ്ങളും ആരാധകരും എല്ലാം കമന്റുമായി എത്തിയിട്ടുണ്ട്. നിലവില്‍ പ്രിയങ്കയും നിക്കും ലണ്ടനിലാണ് താമസിക്കുന്നത്.
റൂസ്സോ ബ്രദേഴ്സിന്റെ സിറ്റാഡെല്‍ എന്ന സീരീസിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക. അടുത്തിടെ പ്രിയങ്കക്ക് സെറ്റില്‍ വെച്ച് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. സീരീസിന് പുറമെ ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സറാ എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയങ്ക കേന്ദ്ര കഥാപാത്രമാണ്.
ചിത്രത്തില്‍ പ്രിയങ്കയ്ക്ക് പുറമെ ആലിയ ഭട്ട്, കത്രീന കൈയ്ഫ് എന്നിവരും ഉണ്ട്. സോയാ അക്തറുമായി ചേര്‍ന്നാണ് ഫര്ഹാന് അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അതേസമയം വൈറ്റ് ടൈഗര്‍, ദി സ്കൈ ഈസ് പിങ്ക് എന്നീ ചിത്രങ്ങളാണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്കയുടെ ബോളിവുഡ് സിനിമകള്‍.
