Connect with us

മണി ഹെയ്സ്റ്റിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ഇതാണ്..! തുറന്ന് പറഞ്ഞ് ‘പ്രൊഫസറും ബെര്‍ലിനും’!

News

മണി ഹെയ്സ്റ്റിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ഇതാണ്..! തുറന്ന് പറഞ്ഞ് ‘പ്രൊഫസറും ബെര്‍ലിനും’!

മണി ഹെയ്സ്റ്റിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ഇതാണ്..! തുറന്ന് പറഞ്ഞ് ‘പ്രൊഫസറും ബെര്‍ലിനും’!

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരിസിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം ഫാന്‍സ് ഗ്രൂപ്പുകളുമുണ്ട്. ഇപ്പോഴിതാ സീരിസിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ആരെന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് അല്‍വാരൊ മോര്‍ട്ടെയും പെഡ്രോ അലന്‍സൊയും.

ഇരുവരും ഒന്നിച്ചെത്തിയ, മണി ഹീസ്റ്റ്് യൂട്യൂബ് ചാനലില്‍ നടന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുയായിരുന്നു ഇവര്‍.എന്റികെ ആര്‍സെ അവതരിപ്പിച്ച അര്‍ട്ടൂറോയാണ് വൃത്തികെട്ട കഥാപാത്രം എന്നാണ് ഇരുവരും പറയുന്നത്. അര്‍ട്ടൂറോയെ പോലുള്ള കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പെഡ്രോ പറഞ്ഞു. 

ഒരാള്‍ക്ക് എത്രമാത്രം തരംതാഴാനാകുമെന്നാണ് അത്തരം കഥാപാത്രങ്ങള്‍ കാണിച്ചുതരുന്നതെന്നും പെഡ്രോ പറഞ്ഞു. കാണുന്നവര്‍ക്ക് അറപ്പുളവാക്കുന്ന കഥാപാത്രമാണ് അര്‍ട്ടൂരോയെന്നും തികച്ചും ഹീനമായ പ്രവര്‍ത്തികളാണ് അയാള്‍ ചെയ്യുന്നതെന്നുമാണ് അല്‍വാരോയുടെ വാക്കുകള്‍. എന്നാല്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീരിസിന്റെ ആദ്യ സീസണില്‍ പ്രൊഫസറും സംഘവും മോഷണം നടത്തുന്ന റോയല്‍ മിന്റിന്റെ മാനേജറാണ് അര്‍ട്ടൂറോ. പിന്നീടുള്ള സീസണുകളില്‍ ഇയാള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ് പ്രേക്ഷകര്‍ കണ്ടത്. 

അതേസമയം മണി ഹീസ്റ്റിന്റെ അവസാന ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ട് സീസണുകളായാണ് അവസാന ഭാഗം ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിനായിരുന്നു അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ മൂന്നിന് സീസണ്‍ നെറ്റ്ഫ്ളിക്സിലെത്തും.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടിവി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ഡെ പാപെല്‍ എന്ന പേരില്‍ മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആദ്യ സീസണിനു ശേഷം സ്‌പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സ് സീരീസിനെ ഏറ്റെടുക്കുകയും ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നതും. 

More in News

Trending

Recent

To Top