പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുവെന്ന് കാട്ടി സീ തമിഴ് ചാനലിന് നോട്ടീസ് അയച്ച് കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രാലയം. ചാനലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ് 4ല്‍ മത്സരാര്‍ത്ഥികളായ രണ്ടു കുട്ടികള്‍ അവതരിപ്പിച്ച പരിപാടിയ്ക്കെതിരെയാണ് പരാതി വന്നത്. ബിജെപിയുടെ തമിഴ്നാട് ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ സെല്‍ സംസ്ഥാന പ്രസിഡന്റ് സി.ടി.ആര് നിര്‍മല്‍ കുമാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ജനുവരി 15ന് ആയിരുന്നു സീ തമിഴ് ചാനലില്‍ സംപ്രേഷണം ചെയ്തത്. ഏഴു ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ബിജെപി നേതാവ് നല്കിയ പരാതിയും നോട്ടീസിന്റെ കീടെ നല്‍കിയിട്ടുണ്ട്.
നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകള്‍, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിപാടിയില്‍ പ്രതിപാദിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തമിഴിലെ ഹാസ്യ താരം വടിവേലുവിന്റെ ‘ഇംസൈ അരസന് 23ാം പുലികേസി’ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചു കൊണ്ടായിരുന്നു അവതരണം.
രണ്ട് മിനുറ്റ് നേരത്തെ ദൈര്‍ഘ്യമുള്ള പരിപാടിയാണ് കുട്ടികള്‍ അവതരിപ്പിച്ചത്. വിഷയം ചൂണ്ടിക്കാട്ടി നിര്‍മല്‍ കുമാര്‍ നേരത്തെ ചാനല്‍ അധികൃതര്‍ക്കും കത്തയച്ചിരുന്നു. പരിപാടി വിവാദമായതോടെ സീ തമിഴിന്റെ വെബ്സൈറ്റില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യാമെന്നും പരിപാടി പുനഃസംപ്രേഷണം ചെയ്യില്ല എന്നും ചാനല്‍ അധികൃതര്‍ ബിജെപി കേന്ദ്രങ്ങളെ അറിയിച്ചു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....