Bigg Boss
ഞാൻ ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അത്; പക്ഷെ വിധി സമ്മതിച്ചില്ല; വെളിപ്പെടുത്തലുമായി ജാസ്മിൻ!!
ഞാൻ ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അത്; പക്ഷെ വിധി സമ്മതിച്ചില്ല; വെളിപ്പെടുത്തലുമായി ജാസ്മിൻ!!
By
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.
ഹൗസിൽ പിടിച്ച് നിൽക്കാൻ മാത്രമായിരുന്നു ഇരുവരും കൂട്ടായതെന്നും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഇത് അവസാനിക്കുമെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം വിമർശിച്ചിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ പുലർത്തുന്നുണ്ട്.
ഹൗസിൽ വെച്ച് ജാസ്മിൻ ഗബ്രിയോട് പ്രണയം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് വിവാഹം വേണ്ടെന്ന് വെച്ചു. ഗബ്രിയുമായുള്ള സൗഹൃദം വ്യക്തി ജീവിതത്തെ അടക്കം ബാധിച്ചതോടെ ഷോ കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും പരസ്പരമുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നായിരുന്നു വിലയിരുത്തലുകൾ ഏറെയും. എന്നാൽ ഇതിനെയെല്ലാം തള്ളി അതേ സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിക്കുന്നുണ്ട് രണ്ട് പേരും.
ഇപ്പോഴിതാ ഗബ്രിയെ കുറിച്ച് പുതിയ കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് ജാസ്മിൻ. ഇരുവരുടേയും ഫാൻപേജിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. ഗബ്രിയുടെ റീ എൻട്രി സമയത്ത് ജാസ്മിൻ കടന്ന് പോയ വൈകാരിക നിമിഷങ്ങളാണ് പോസ്റ്റിൽ ഉള്ളത്.
ജാസ്മിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
‘ ടോപ് 5 വരാൻ എന്റെ കണ്ണിൽ ഒരുപാട് യോഗ്യത ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ഗബ്രി. പക്ഷെ വിധി അത് നടന്നില്ല. ടാസ്ക് ലെറ്റർ ആയാലും ടാസ്ക് ആയാലും വളരെ ഭംഗിയായി ചെയ്യാൻ കഴിയുന്ന ഒരാൾ, അവൻ പോയപ്പോൾ തൊട്ട് ഞാൻ കേട്ട പഴിയാണ് ഞാൻ കാരണമാണ് അവൻ പോയതെന്ന്.
അറിഞ്ഞോ അറിയാതെയോ ഞാൻ കാരണമായിപ്പോയി എന്ന് തോന്നിയ നിമിഷം. അന്ന് റീഎൻട്രി സമയത്ത് അവൻ ടാസ്ക് ലെറ്റർ വായിച്ചപ്പോൾ ഒരുപാട് ഓർമകൾ കണ്ണിൽ മിന്നിമാഞ്ഞു. ദാ ഈ പോസ്റ്റ് കണ്ടപ്പോൾ വീണ്ടും അത് മനസിൽ അലയടിച്ചു’, എന്നാണ് ജാസ്മിൻ കുറിച്ചത്.
അതേസമയം ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. തന്റെ റോൾ മോഡലും മുത്തശ്ശിയുമായ അത്തമ്മയ്ക്ക് തന്നാൽ കഴിയുന്ന ഒരു ചെറിയ സമ്മാനം നൽകിയ സന്തോഷമാണ് വീഡിയോയിൽ ജാസ്മിൻ പങ്കിട്ടത്.
അത്തമ്മയെ പൊന്ന് കൊണ്ട് മൂടി ജാസ്മിൻ ജാഫർ. കുടുംബസമേതം അത്തമ്മയേയും കൂട്ടി അടുത്തുള്ള നല്ലൊരു ജ്വല്ലറിയിൽ പോയി അത്തമ്മയ്ക്ക് ഇഷ്ടപ്പെട്ട മാലയും മോതിരവും കമ്മലുമെല്ലാം ജാസ്മിൻ വാങ്ങി നൽകി. എല്ലാവരും കേട്ടിട്ടുള്ള ഒരു ചോദ്യമാകും ആരെപ്പോലെയാകാനാണ് ആഗ്രഹം…
ആരാണ് നിന്റെ റോൾ മോഡൽ എന്നൊക്കെ. എന്റെ ജീവിതത്തിൽ എനിക്ക് വലിയ ഇൻസ്പിറേഷനായിട്ടുള്ള വ്യക്തിയാണ് എന്റെ അത്തമ്മ. ചെറുപ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചുപോയിട്ടും ഒറ്റയ്ക്ക് തന്റേടത്തോടെ നിന്ന് മക്കളേയും മക്കളുടെ മക്കളേയും നോക്കി വളർത്തി.
എനിക്ക് ഓർമ്മവെച്ച കാലം മുതൽ ഞങ്ങളെയൊക്കെ പഠിപ്പിച്ച് വലുതാക്കാൻ വേണ്ടി ഒരുപാട് വീട്ടുജോലികൾ അത്തമ്മ ചെയ്തിട്ടുണ്ട്. ഞങ്ങളൊക്കെ ഇന്ന് വലിയ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിലൊരു വലിയ പങ്ക് അത്തമ്മയ്ക്ക് അവകാശപ്പെട്ടതാണ്.
അതുപോലെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അത്തമ്മ എനിക്ക് പഠിപ്പിച്ച് തന്നൊരു കാര്യമാണ് അല്ലെങ്കിൽ പറഞ്ഞ് തന്ന കാര്യമാണ് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു… നമുക്ക് വേണ്ടി പോരാടി ജീവിക്കാൻ വേറെയാരും ഉണ്ടാവില്ലെന്നത്. അതുകൊണ്ട് പോരാടി ജീവിക്കാൻ നമ്മൾ തന്നെ ശ്രമിക്കണമെന്നത്. ഇത് അന്നും ഇന്നും ഞാൻ മനസിൽ സൂക്ഷിക്കുന്ന കാര്യമാണ്.
അതുപോലെ ഇത്രയും വർഷത്തിനിടയിൽ എനിക്ക് അത്തമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയിട്ടില്ലായിരുന്നു. അങ്ങനെ ഞാൻ ആറ്റുനോറ്റ് കാത്തിരുന്ന് എന്നാൽ കഴിയുന്നൊരു കാര്യം ഞാൻ ചെയ്തു. ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമുക്ക് എല്ലാവർക്കും പറ്റട്ടേ… എന്നെയും എന്റെ കുടുംബത്തേയും സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്.
എല്ലാവർക്കും എന്റെ നന്ദി എന്നാണ് അത്തമ്മയ്ക്കൊപ്പമുള്ള സ്പെഷ്യൽ വീഡിയോ പങ്കിട്ട് ജാസ്മിൻ പറഞ്ഞത്. അത്തമ്മയെ കുറിച്ച് ബിഗ് ബോസ് ഷോയിൽ വെച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട് ജാസ്മിൻ. മുത്തശ്ശിയെപ്പോലെ കരുത്തുള്ള സ്ത്രീയാണ് ജാസ്മിൻ. അതിന്റെ ഏറ്റവും വലിയ തെളിവാണ് വെറും ഇരുപത്തിമൂന്നാമത്തെ വയസിൽ സ്വന്തം കുടുംബത്തെ പോറ്റുന്നുവെന്നത്. പിതാവിന്റെ കടങ്ങളെല്ലാം യുട്യൂബ് വരുമാനത്തിലൂടെ ജാസ്മിനാണ് തീർത്തത്.