Connect with us

ആ ഭയത്താല്‍ നാഗാര്‍ജുന പത്രസമ്മേളനം മാറ്റിവെച്ചു, വീണ്ടും ചര്‍ച്ചയായി സാമന്ത- നാഗചൈതന്യ വിവാഹ മോചനം

News

ആ ഭയത്താല്‍ നാഗാര്‍ജുന പത്രസമ്മേളനം മാറ്റിവെച്ചു, വീണ്ടും ചര്‍ച്ചയായി സാമന്ത- നാഗചൈതന്യ വിവാഹ മോചനം

ആ ഭയത്താല്‍ നാഗാര്‍ജുന പത്രസമ്മേളനം മാറ്റിവെച്ചു, വീണ്ടും ചര്‍ച്ചയായി സാമന്ത- നാഗചൈതന്യ വിവാഹ മോചനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സാമന്ത സോഷ്യല്‍ മീഡിയയില്‍ പേര് മാറ്റിയതോടെയാണ് ഈ പ്രചാരണം വന്നത്. പിന്നാലെ അമ്മായിഅച്ഛന്‍ നാഗാര്‍ജുനയുടെ പിറന്നാളാഘോഷത്തില്‍ സാമന്ത പങ്കെടുക്കാതെ വന്നതും വിവാഹ വാര്‍ഷികത്തിന് ആശംസാ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതെ വന്നതും ഈ ചര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

നാഗാര്‍ജുന നടത്താനിരുന്ന ഒരു പത്രസമ്മേളനം മാറ്റിയതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്നാണ് നാഗാര്‍ജുന പത്രസമ്മേളനം മാറ്റിവെച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് തെലുങ്ക് ഷോയുടെ പുതിയ പതിപ്പിന്റെ ലോഞ്ച് ചടങ്ങിന് മുന്നോടിയായി നടക്കാനിരുന്ന പത്രസമ്മേളനമാണ് താരം ഉപേക്ഷിച്ചത്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പത്രസമ്മേളനം മാറ്റാനുള്ള ഔദ്യോഗിക കാരണമായി പറയുന്നത്. ഷോ ലോഞ്ചിനു മുന്നോടിയായി തീരുമാനിച്ച മറ്റ് പ്രൊമോഷന്‍ പരിപാടികളൊക്കെ കൃത്യമായി നടക്കുമ്പോഴും പത്രസമ്മേളനം മാറ്റിയതാണ് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനാകാതെ വന്നത്.

ഇതോടെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ താരത്തിന് ബുദ്ധിമുട്ടുള്ളതിനാലാണ് പത്രസമ്മേളനം മാറ്റി വെച്ചത് എന്ന പ്രചാരണം ആരംഭിച്ചത്. 2017 ഒക്ടോബര്‍ ആറിനായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

More in News

Trending

Recent

To Top