Connect with us

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം, എട്ട് പേര്‍ക്ക് പരിക്കേറ്റു

News

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം, എട്ട് പേര്‍ക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം, എട്ട് പേര്‍ക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം. അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പാലക്കാട് കാക്കയൂര്‍ തച്ചകോട് നടക്കുന്ന ഷൂട്ടിംഗിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്കിക്കേറ്റു.

സ്ഥിരമായി സിനിമാ ചിത്രീകരണം നടക്കുന്ന തച്ചങ്കോട് നാല്‍ക്കവലയിലെ ആല്‍മരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകള്‍ കൂടുകുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഷൂട്ടിംഗ് തുടരുകയായിരുന്നു.

തേനീച്ച കൂട് ഇളകിയതോടെ സിനിമാ പ്രവര്‍ത്തകരും കാണാന്‍ എത്തിയവരും ചിതറിയോടുകയായിരുന്നു. മൂന്ന് സിനിമാ പ്രവര്‍ത്തകര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇതോടെ ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

More in News

Trending

Recent

To Top