Malayalam
ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
തന്റെ സിനിമാ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ, ആരാധകരുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെയ്ക്കുന്ന മനോഹര ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
‘ഇന്ന് എന്റെ സഹോദരന് സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷം പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക.’-മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പിന് മറുപടിയുമായി മമ്മൂട്ടിയുമെത്തിയിട്ടുണ്ട്. താങ്ക്യു ഡിയര്‍ ലാല്‍ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 50 വര്‍ഷം മുമ്പ് ഒരു ഓഗസ്റ്റ് ആറാം തിയതിയാണ് മമ്മൂട്ടി എന്ന നടന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
തോപ്പില്‍ ഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. സത്യനും പ്രേംനസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
