Connect with us

‘പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു, വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല’; തന്റെ മനസ്സില്‍ ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും പറഞ്ഞ് അമ്പിളി ദേവി

Malayalam

‘പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു, വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല’; തന്റെ മനസ്സില്‍ ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും പറഞ്ഞ് അമ്പിളി ദേവി

‘പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു, വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല’; തന്റെ മനസ്സില്‍ ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും പറഞ്ഞ് അമ്പിളി ദേവി

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്പിളിയുടെ വ്യക്തി ജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. 
ഇപ്പോഴിതാ തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി.

എനിക്ക് രണ്ട് മക്കളാണ് വളര്‍ന്ന് വരുന്നത്. നമ്മളും ഈ സമൂഹത്തില്‍ ജീവിക്കുകയാണ്. മനുഷ്യന്‍ എന്ന് പറയുന്നത് സാമൂഹ്യ ജീവിയാണ്. ഉണ്ടായിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി പറയുക എന്നൊരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. എന്റെ കുടുംബം എനിക്ക് അപ്പോഴും ഇപ്പോഴും പ്പോര്‍ട്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ തന്ന ഒരു സപ്പോര്‍ട്ടുണ്ട്. സാഹചര്യം അങ്ങനെ വന്നപ്പോള്‍ പ്രതികരിച്ച് പോയതാണ്. നമ്മള്‍ എല്ലാത്തിനെയും നേരിടുക. എന്ത് സിറ്റുവേഷന്‍ ഉണ്ടായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക. എന്തുണ്ടെങ്കിലും പേരന്റ്സിനോട് പറയുക. അല്ലെങ്കില്‍ ഫ്രണ്ട്സിനോട് പറയുക.

എല്ലാം സഹിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. മൂത്തമകന്‍ അമര്‍നാഥിന് എട്ട് വയസായി. മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയമോന്‍ അര്‍ജുന്‍. ഒന്നരവയസ് ആയി. അവരാണ് എന്റെ ലോകം. കുട്ടികളുടെ സ്നേഹം നിഷ്‌കളങ്കമാണെന്ന് പറയില്ലേ. അപ്പോള്‍ നമ്മുടെ മനസില്‍ എത്ര വിഷമം ഉണ്ടെങ്കിലും അവരോട് കുറച്ച് നേരം ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അതൊക്കെ മാറും. എന്റെ ലൈഫില്‍ മക്കളെ കഴിഞ്ഞിട്ടേ എന്തും ഉള്ളൂ.

പ്രഗ്‌നന്റ് ആയതിന് ശേഷം ജോലി ചെയ്യാത്തത് കൊണ്ട് ആ സൈഡില്‍ നിന്നുള്ള വരുമാനം പൂജ്യമാണ്. കലാകാരിയെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താല്‍ മാത്രമേ വരുമാനം ഉള്ളൂ. ഗവണ്‍മെന്റ് ജോലിക്കാരെ പോലെ സ്ഥിര വരുമാനമല്ലല്ലോ. പിന്നീടുള്ള എന്റെ വരുമാനം ഡാന്‍സ് ക്ലാസ് ആയിരുന്നു. ലോക്ഡൗണ്‍ ആയത് കൊണ്ട് ഡാന്‍സ് ക്ലാസും നടത്താന്‍ പറ്റാത്ത ഒരു സാഹചര്യം വന്നു. ഓരോ മാസത്തെയും ചെലവുകള്‍ക്ക് കുറവില്ലല്ലോ. അങ്ങനെ വളരെ ബുദ്ധിമുട്ട് ആയിരുന്നു എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി ദേവി പറയുന്നു.

കൊവിഡിന്റെ ആദ്യ സ്റ്റേജില്‍ മോന് പ്രായം കുറവായിരുന്നു. ആ സമയത്ത് ഓണ്‍ലൈന്‍ ക്ലാസിനെ പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. കുഞ്ഞിനെയും കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. വരുമാനം ഒന്നുമില്ലാത്ത അവസ്ഥ. പലപ്പോഴും പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു. വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ നമുക്ക് ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമോ എന്ന് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയാം.

മനസില്‍ ഇനിയും ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും അമ്പിളി ദേവി സംസാരിച്ചിരുന്നു. ഭരതനാട്യം എംഎ ചെയ്തതിന് ശേഷം എനിക്ക് പിഎച്ച്ഡി ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എംഎ ഫൈനല്‍ ഇയര്‍ നടക്കുമ്പോഴാണ് എന്റെ ആദ്യത്തെ കല്യാണം. പിന്നെ മൂത്ത മകനായി. ആ വിവാഹം ഡിവോഴ്സ് ആയതിന് ശേഷമാണ് ചെന്നൈയില്‍ പോയി ഹയര്‍ സ്റ്റഡീസൊക്കെ നടത്തണം, മോനെ കൂടെ കൊണ്ട് പോയി അവിടെ നിര്‍ത്താം എന്നൊക്കെ വിചാരിച്ചിരുന്നു. പിന്നെ സാഹചര്യം വരികയാണെങ്കില്‍ പിഎച്ച്ഡി ചെയ്യണമെന്നൊക്കെയുണ്ട്. സമയം പോലെ അത് നടക്കട്ടേ എന്ന് കരുതുന്നു.

98-99 കാലഘട്ടത്തിലാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. എന്റെ കരിയറില്‍ ഒരു ഗ്യാപ് വന്നതെന്ന് വച്ചാല്‍ രണ്ട് തവണ ഗ്യാപ് വന്നിട്ടുണ്ട്. ഒന്ന് ഞാനെന്റെ മൂത്തമകനെ പ്രഗ്‌നന്റ് ആയിരിക്കുമ്പോള്‍. ഡെലിവറിയ്ക്ക് ശേഷം മകന് ഒന്നര വയസ് ആയപ്പോഴാണ് ഞാന്‍ വീണ്ടും സീരിയലിലേക്ക് വരുന്നത്. പിന്നീട് ഒരു ഗ്യാപ്പ് വന്നത് 2019 ഏപ്രില്‍ മാസം മുതലാണ്. അപ്പോഴാണ് ചെറിയ മോനെ പ്രഗ്‌നന്റ് ആവുന്നത്. ബെഡ് റെസ്റ്റ് ആയിരുന്നു. ട്രാവലിങ് ഒന്നും പറ്റില്ലായിരുന്നു. പിന്നീടിത് വരെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല.

ഡെലിവറിയ്ക്ക് ശേഷം വര്‍ക്ക് തുടങ്ങാന്‍ ഇരിക്കുമ്പോഴാണ് ലോക്ഡൗണ്‍ ആയത്. ചെറിയ മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ മക്കളുടെ കാര്യം നോക്കുന്നു. ഇനി ഉടനെ അഭിനയത്തിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിനും അമ്പിളി മറുപടി പറഞ്ഞിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ അല്ലലോ ഈ ഫീല്‍ഡെന്ന് പറയുന്നത്. അഭിനയമാണ് അറിയാവുന്ന ജോലി. തീര്‍ച്ചയായും നല്ല അവസരങ്ങള്‍ വരികയാണെങ്കില്‍ ചെയ്യും. എപ്പോള്‍ എങ്ങനെ എന്നൊന്നും അറിയില്ല എന്നും അമ്പിളി പറഞ്ഞു. 

മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.

More in Malayalam

Trending

Recent

To Top