Malayalam
കുളയട്ടയെ കൈയിലെടുത്ത് എടുത്ത് ധൈര്യം പരീക്ഷിച്ച് സണ്ണി ലിയോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കുളയട്ടയെ കൈയിലെടുത്ത് എടുത്ത് ധൈര്യം പരീക്ഷിച്ച് സണ്ണി ലിയോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സണ്ണി ലിയോണ്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയിലൂടെ നടി മലയാള സിനിമയിലേയ്ക്ക് ചുവടു വെയ്ക്കുകയാണ്. ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറലാകുന്നത്.
തണുപ്പുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്ന കുളയട്ടയെ കൈയിലെടുത്ത് എടുത്ത് ധൈര്യം പരീക്ഷിക്കുന്ന സണ്ണിയെ ആണ് വീഡിയോയില്‍ കാണുന്നത്. നിലത്തുകിടക്കുന്ന കുളയട്ടയെ കമ്പ് കൊണ്ട് എടുത്ത് ടീം അംഗങ്ങളുടെ കൈയില്‍ വെയ്ക്കാന്‍ നോക്കുകയാണ് സണ്ണി.
മൂന്നാറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഷീറോ സിനിമയുടെ സെറ്റിലായിരുന്നു സണ്ണിയുടെ പരീക്ഷണം. ഷീറോ എന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
