Connect with us

‘കാണുന്നവര്‍ക്കെല്ലാം മനസിലാകും എന്താ ഉദ്ദേശമെന്ന്, ഈ പരിപ്പ് എന്തായാലും ഇവിടെ വേവൂല; ചിത്രം പങ്കുവെച്ച മജ്‌സിയെ പൊങ്കാലയിട്ട് എംകെ ആര്‍മി

Malayalam

‘കാണുന്നവര്‍ക്കെല്ലാം മനസിലാകും എന്താ ഉദ്ദേശമെന്ന്, ഈ പരിപ്പ് എന്തായാലും ഇവിടെ വേവൂല; ചിത്രം പങ്കുവെച്ച മജ്‌സിയെ പൊങ്കാലയിട്ട് എംകെ ആര്‍മി

‘കാണുന്നവര്‍ക്കെല്ലാം മനസിലാകും എന്താ ഉദ്ദേശമെന്ന്, ഈ പരിപ്പ് എന്തായാലും ഇവിടെ വേവൂല; ചിത്രം പങ്കുവെച്ച മജ്‌സിയെ പൊങ്കാലയിട്ട് എംകെ ആര്‍മി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ് മലയാളം. നിരവധി പ്രേക്ഷകരാണ് പരിപാടിയിക്കുള്ളത്. സോഷ്യല്‍ മീഡിയയിലടക്കം പരിപാടിയിലെ മത്സാര്‍ത്ഥികളുടെ പേരില്‍ ഫാന്‍ പേജുകളും ആര്‍മികളും ശക്തമാണ്. മലയാളത്തിലെ ആദ്യ സീസണ്‍ മാത്രമാണ് നൂറു ദിവസം പൂര്‍ത്തിയാക്കി ഗ്രാ്ന്‍ഡ് ഫിനാലെയിലേയ്ക്ക് കടന്നത്. രണ്ടാമത്തെ സീസണും, മൂന്നാമത്തെ സീസണ്‍ നൂറു ദിവസമാകാന്‍ ഏതാനും ദിവസങ്ങളും മാത്രം ശേഷിക്കേ അവസാനിപ്പിച്ചിരുന്നു. കോവിഡിനെ തുടര്‍ന്നായിരുന്നു ഷോ അവസാനിപ്പിക്കേണ്ടി വന്നത്.

ബിഗ് ബോസ് മൂന്നാം സീസണില്‍ എറ്റവുമധികം പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ട മല്‍സരാര്‍ത്ഥിയായി മണിക്കുട്ടന്‍ മാറി. സിനിമയില്‍ അഭിനയിച്ച് ലഭിച്ചതിനേക്കാലും വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും മണിക്കുട്ടന് ലഭിച്ചത്. ബിഗ് ബോസ് സമയത്ത് എംകെയ്ക്ക് സപ്പോര്‍ട്ടുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസില്‍ ഇത്തവണ വിന്നറാവാന്‍ സാധ്യതയുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളായാണ് മണിക്കുട്ടനെ എല്ലാവരും കാണുന്നത്.

അതേസമയം മണിക്കുട്ടനൊപ്പമുളള മജ്സിയ ഭാനുവിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചെന്നൈയില്‍ ഫിനാലെ നടക്കുന്നതിനിടെ എടുത്ത എംകെയ്ക്കൊപ്പമുളള മജ്സിയയുടെ ചിത്രമാണ് വൈറലായത്. ഞങ്ങളുടെ സൂപ്പര്‍ ഹീറോ എംകെയ്ക്കൊപ്പം എന്നാണ് മണിക്കുട്ടനൊപ്പമുളള ചിത്രത്തിന് ക്യാപ്ഷനായി മജ്സിയ ഭാനു കുറിച്ചത്. പിന്നാലെ മജ്സിയയുടെ പുതിയ ചിത്രത്തിന് വിമര്‍ശനങ്ങളുമായി എംകെ ആരാധകര്‍ എത്തുകയായിരുന്നു.

എംകെയെ മോശമായി പറഞ്ഞിട്ട് ഇപ്പോള്‍ എംകെയ്ക്കൊപ്പമുളള ചിത്രവുമായി വന്നിരിക്കുന്നു എന്നാണ് ഒരു ആരാധകന്‍ മജ്സിയക്കെതിരെ കുറിച്ചത്. ‘കാണുന്നവര്‍ക്കെല്ലാം മനസിലാകും എന്താ ഉദ്ദേശമെന്ന്. ഈ പരിപ്പ് എന്തായാലും ഇവിടെ വേവൂല. എംകെ ഫാന്‍സും ഡിംപല്‍ ഫാന്‍സും ഒരുമിച്ച് തന്നെ കൂടെ നില്‍ക്കും’ എന്ന് മറ്റൊരാളും കുറിച്ചു.

‘മജ്സിയ ആണ് എംകെ ഫാന്‍സ് മണ്ടന്മാര്‍ ആണെന്ന് ഒകെ ലൈവില്‍ പറഞ്ഞത്. ഇത് കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഉളളതാണ്. പക്ഷെ എംകെ ഫാന്‍സ് ഡിംപലിന്റെ ഒപ്പമാണ്. അതില്‍ ഒരു സംശയവുമില്ല. എന്തായാലും മജ്‌സിയയുടെ ബുദ്ധി കൊളളാം, എംകെ ഫാന്‍സിന് ബുദ്ധി ഇല്ലെന്ന് വിചാരിച്ചുകാണും. പക്ഷേ അത് നിന്റെ തോന്നല്‍ മാത്രം. ആര്‍ക്ക് സപ്പോര്‍ട്ട് കൊടുത്താലും മജ്സിയ്ക്കും ലക്ഷ്മിക്കും കൊടുക്കില്ല എന്നാണ് ഒരു കമന്റ്.

എംകെ ഫാന്‍സും ഡിബി ഫാന്‍സും തമ്മില്‍ പല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഉണ്ടാക്കുകയും ചെയ്യുമായിരിക്കും. പക്ഷേ അതിനിടയില്‍ കേറി ഗോള്‍ അടിക്കാനുളള ശ്രമം കൊളളാം, പക്ഷേ എംകെ-ഡിബിയുടെ കൂടെയുളളവര്‍ മണ്ടന്മാരല്ലെന്നും സെലിബ്രിറ്റിയെ പോലെ ഓര്‍മ്മക്കുറവ് ഉളളവരാണെന്നും തെറ്റിദ്ധരിക്കരുത്. അയ്യപ്പനും കോശിയും ആണെന്ന് ഒകെ പറഞ്ഞാലും ഇന്നലെ ഡിമ്പുവിന് ഒരു ആവശ്യം വന്നപ്പോള്‍ കൂടുതല്‍ എംകെ ഫാന്‍സും ഒപ്പമുണ്ടായിരുന്നു, എന്നാണ് മറ്റൊരു കമന്റ്.

അതേസമയം ഡിംപലുമായുളള പ്രശ്നത്തിന് പിന്നാലെയാണ് മണിക്കുട്ടന് ഒപ്പമുളള മജ്സിയയുടെ പുതിയ ചിത്രം വന്നത്. ഫിനാലെ സമയത്ത് ഡിംപലിനെ മജ്സിയ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് തിങ്കള്‍ ഭാലാണ് വെളിപ്പെടുത്തിയത്. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തിങ്കള്‍ ഇത് പുറംലോകത്തെ അറിയിച്ച്. ഇതിന് ശേഷം ഡിംപലിനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഡിംപലിനെ ഭാനു മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി ഡിംപലിന്റെ സഹോദരി തിങ്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഭാനുവിനെതിരെയുള്ള ഡിംപലിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ഭാനുവുള്ളതിനാല്‍ താന്‍ ഫിനാലെയില്‍ പങ്കെടുക്കില്ലെന്നാണ് ഡിംപല്‍ ഓഡിയോയില്‍ പറയുന്നത്. ഭാനുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിംപല്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.

”ഞങ്ങള്‍ വണ്ടിയിലിരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ ഡ്രൈവറുടെ അടുത്തായിരുന്നു ഇരുന്നിരുന്നത്. രമ്യ പിന്നിലായിരുന്നു ഇരുന്നത്. അപ്പോള്‍ മജിസിയ വരികയും വാതില്‍ തുറക്കുകയും ചെയ്തു. അകത്തേക്ക് കയറുന്നതിന് മുമ്പ് അവള്‍ ചിലത് പറയുകയായിരുന്നു. അവള്‍ അവളുടെ അച്ഛനെ കൊന്നിട്ട് ടാറ്റു ഉണ്ടാക്കിയിട്ട് എന്തൊക്കെയാ പറഞ്ഞതെന്ന് അറിയില്ല. ഇത്രയുമാണ് ഞാന്‍ കേട്ടത്”. എന്നാണ് ഡിംപല്‍ പറയുന്നത്.

ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഞാന്‍ എന്റെ പെര്‍ഫോമന്‍സ് നല്‍കും. കാരണം ക്രൂ മൊത്തം അവിടെയുണ്ട്. ഇതവരുടെ ജോലിയാണ്. അതുകൊണ്ട് ഞാന്‍ ചെയ്യും. പക്ഷെ ഇങ്ങനെ സംസാരിച്ചിട്ട് അവളവിടെ ഉണ്ടെങ്കില്‍ ഞാന്‍ ഫിനാലെ ചെയ്യില്ല. ഞാന്‍ എഫ്ഐആര്‍ ഇടും. രമ്യ അവിടെയുണ്ടായിരുന്നു. രമ്യ കേട്ടിട്ടുണ്ട്. സാക്ഷിയുണ്ട്. രമ്യയൊരു നല്ല മനുഷ്യനാണ്. എന്നും ഡിംപല്‍ പറയുന്നുണ്ട്. നേരത്തേ ഡിംപലിന്റേതായി മറ്റൊരു ഓഡിയോയും പുറത്ത് വന്നിരുന്നു.

ഷൂട്ട് നടക്കുന്നതിനിടെ ഭാനു തന്നെ ഫ്രോഡ് എന്നും ജൂലിയറ്റിനെ വിറ്റ് കാശാക്കി എന്നെല്ലാം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ഈ ഓഡിയോയില്‍ ഡിംപല്‍ പറഞ്ഞിരുന്നത്. ഇത്രയും നാള്‍ താനും കുടുംബവും ഭാനുവിനെ അവഗണിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇനി പറ്റില്ലെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയത്. ഭാനുവിനെതിരെ നടപടിയെടുക്കാന്‍ ചാനലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് തിങ്കള്‍ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലും ഭാനുവിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് മജിസിയ രംഗത്തെത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top