Connect with us

സിനിമ പുരുഷ മേധാവിത്വമാണ്, നായികമാര്‍ക്ക് പ്രാധാന്യം കിട്ടുന്നില്ല; എത്ര വലിയ സ്റ്റാര്‍ ആണെങ്കിലും തിരക്കഥ ശരിയല്ലെങ്കില്‍ ആളുകള്‍ അംഗീകരിക്കില്ല എന്ന നിലയിലെത്തി കാര്യങ്ങള്‍, തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം തിരിച്ച് വരവ് നടത്തുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് പോലും അഭിനയത്തില്‍ സജീവമായിരുന്നു. അന്താക്ഷരി, ലൈവ് ടെലിക്കാസ്റ്റ്, ജനഗണമന എന്നിങ്ങനെ സിനിമകളും വെബ് സീരീസുമൊക്കെയായി തിരക്കിലായിരുന്നു.

ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 12ത്ത് മാന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്ന്. 12ത്ത് മാന്‍ എന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല.

ലാലേട്ടനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് 12ത്ത് മാന്‍. ആശിര്‍വാദ് സിനിമാസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ഇത്രയും മികച്ച ഒരു ടീമിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റുന്നു എന്ന കാര്യത്തില്‍ ഞാന്‍ വളരെ അധികം സന്തോഷവതിയാണ്.

അതേസമയം, സിനിമ പുരുഷ മേധാവിത്വമാണ് എന്നും നിട പറയുന്നു. നായികമാര്‍ക്ക് പ്രാധാന്യം കിട്ടുന്നില്ല എന്നൊക്കെ എത്ര തന്നെ പറഞ്ഞാലും, സിനിമ എന്ന ബിസിനസ്സ് മുന്നോട്ട് പോവുന്നത് പലപ്പോഴും നായക നടന്മാരെ വച്ചുകൊണ്ട് തന്നെയാണ്. അതിനെ നമ്മള്‍ അംഗീകരിക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. നല്ല സിനിമകള്‍ ഉണ്ടാവണം എന്ന് മാത്രമേ നമുക്ക് പറയാന്‍ പറ്റുകയുള്ളൂ.

എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഒരു രണ്ട് വര്‍ഷം മുന്‍പ് ഉള്ളത് പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. കൂടുതലും കഥയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്റ്റാര്‍ വാല്യു എന്നതിനപ്പുറം നല്ല തിരക്കഥകള്‍ നോക്കി ആളുകള്‍ സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എത്ര വലിയ സ്റ്റാര്‍ ആണെങ്കിലും തിരക്കഥ ശരിയല്ലെങ്കില്‍ ആളുകള്‍ അംഗീകരിക്കില്ല എന്ന നിലയിലെത്തി കാര്യങ്ങള്‍. അതേ സമയം ചില കുഞ്ഞ് സിനിമകള്‍ പ്രതീക്ഷിക്കാത്ത വിജയം നേടാറുമുണ്ട്.

More in Malayalam

Trending

Recent

To Top