Malayalam
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉണ്ണി കണ്ണനായി ജൂനിയര്‍ ചീരു, ആശംസകളുമായി ആരാധകരും
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉണ്ണി കണ്ണനായി ജൂനിയര്‍ ചീരു, ആശംസകളുമായി ആരാധകരും
മലയാളികള്‍ക്കും തെന്നിന്ത്യന്‍ താരങ്ങള്‍ക്കും പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മേഘ്‌നയോടൊപ്പം തന്നെ മകന്‍ ജൂനിയര്‍ ചീരുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന രാജ്.
അമ്മയുടെ കൈകളില്‍ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ജൂനിയര്‍ ചീരു ഉള്ളത്. ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് മേഘ്‌ന രാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ മേഘ്‌നയ്ക്കും കുഞ്ഞിനും തിരിച്ചും ആശംസകള്‍ നേരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരാകുന്നത്. എന്നാല്‍ കുടുംബത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി ചിരഞ്ജീവി സര്‍ജ ഈ ലോകത്തോട് വിടപറഞ്ഞത്. താരത്തിന്റെ മരണ ശേഷം ഒക്ടോബര്‍ 22 നാണ് മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.
