Actress
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ; ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ മേഘ്ന കുറിച്ചത് ഇങ്ങനെ, നെഞ്ച് പൊട്ടുന്ന വേദനയോടെ….
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ; ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ മേഘ്ന കുറിച്ചത് ഇങ്ങനെ, നെഞ്ച് പൊട്ടുന്ന വേദനയോടെ….
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്‌ന രാജിനൊപ്പം സിനിമാലോകവും ആരാധകരും കൂടെയുണ്ടായിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെയായിരുന്നു നടിയുടെ ഭർത്താവ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും കുഴപ്പമില്ല, ഞാന്‍ തിരിച്ചെത്തുമെന്നായിരുന്നു ചിരു മേഘ്‌നയോട് പറഞ്ഞത്.
ആ യാത്ര അവസാനയാത്രയായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ചിരു എങ്ങും പോയിട്ടില്ല, മകനിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. മകന്റെ വിശേഷങ്ങൾ എല്ലാം മേഘ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട് .കുഞ്ഞുറയാന്റെ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്. അപ്പയെന്ന് വിളിക്കുന്ന റയാന്റെ വീഡിയോയും മേഘ്‌ന പങ്കുവെച്ചിരുന്നു.
ചീരുവിന്റെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന പങ്കിട്ട ഇമോഷണല്‍ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഹാപ്പി ബര്‍ത്ത് ഡേ മൈ ഹാപ്പിനെസ്സ്. എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ എന്നുമായിരുന്നു മേഘ്‌ന കുറിച്ചത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ മിസ് യൂ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്‌നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു പിന്നീട് ജീവിതത്തില്‍ നടന്നത്. ചിരഞ്ജീവി സര്‍ജ മരിക്കുമ്പോൾ മേഘ്ന രാജ് ഗര്‍ഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.ചീരുവിന്റെ വിയോഗത്തിന് ശേഷം ശബ്ദ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് സിനിമയിലേക്ക് തിരിച്ചെത്തിയത്.
