Actress
മേഘ്നയെ തേടി അപ്രതീക്ഷിതമായി ചീരുവിന്റെ ശബ്‍ദം, പൊതുവേദിയിൽ നെഞ്ച് പൊട്ടുന്ന വേദനയിൽ പൊട്ടിക്കരഞ്ഞ് മേഘ്‌ന… കണ്ണീരോടെ ആരാധകർ
മേഘ്നയെ തേടി അപ്രതീക്ഷിതമായി ചീരുവിന്റെ ശബ്‍ദം, പൊതുവേദിയിൽ നെഞ്ച് പൊട്ടുന്ന വേദനയിൽ പൊട്ടിക്കരഞ്ഞ് മേഘ്‌ന… കണ്ണീരോടെ ആരാധകർ
ഇരുപതിലേറെ കന്നഡ സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവി സര്‍ജ മുപ്പത്തിയൊമ്പതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. മലയാളി പ്രേക്ഷകരേയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്ന ചിരഞ്ജീവി സര്‍ജയുടേത്.
ചിരഞ്ജീവി സര്‍ജ മരിക്കുമ്പോൾ ഭാര്യയും സിനിമാ നടിയുമായ മേഘ്ന രാജ് ഗര്‍ഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.
ചീരു ആഗ്രഹിച്ചത് പോലെ തന്നെ മകനെ വളര്‍ത്തുകയാണ് നടി ഇപ്പോള്‍. മകന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. കന്നഡയിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ് മേഘ്‌ന. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഷോയില്‍ നിന്നുള്ള ഒരു വീഡിയോയാണ്. പ്രിയപ്പെട്ടവനെ കുറിച്ച് വാചാലയാവുന്ന മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം എത്തുകയാണ്. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മേഘ്‌നയെ ആണ് വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ വീഡിയോ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആയിട്ടുണ്ട്.
ചീരുവിനോടൊപ്പമു വാലന്റൈന്‍സ് ഡേയെ കുറിച്ചും നടന്‍ നല്‍കിയ സമ്മാന കുറിച്ചും സംസരിക്കവെയാണ് അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ഫ്‌ലോറിൽ കേള്‍ക്കുന്നത്. ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്‌ന പൊട്ടി കരയുന്നത്. പിന്നീട് വേദിയെ വേദിയെ വൈകാരികമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് അല്‍പ നേരത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് താരം വീണ്ടും തുടര്‍ന്നു.
ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു നെക്ളേസാണ് ചിരു സമ്മാനമായി നല്‍കിയതെന്നാണ് മേഘ്‌ന പറയുന്നത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. വാലന്റൈന്‍സ് ഡേയില്‍ കറുത്ത ഹാന്‍ഡ് ബാഗാണ് ചീരു നല്‍കിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന പറയുന്നുണ്ട്. ചീരുവും താനും തമ്മിലുള്ള ഫോട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞു. ഏറെ ആവേശത്തോടെയായിരുന്നു ചീരുവിനെ കുറിച്ച് മേഘ്‌ന വാചാലയായത്. ഇതൊക്കെ പറയുമ്പോള്‍ നടിയുടെ മുഖത്ത് മനസ് നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു.
10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്‌നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു പിന്നീട് ജീവിതത്തില്‍ നടന്നത്.
