Malayalam
എങ്ങനെയാണ് തിരിച്ച് വരുക എന്നു പോലും അറിയാത്തത്ര മോശം അവസ്ഥയില്‍ തകര്‍ന്നു പോയിട്ടുണ്ട്, മകന്‍ ജനിച്ചതോടെ എന്റെ മാനസികാവസ്ഥ മാറി..രണ്ട് മനോഹരമായ കുടുംബങ്ങള്‍ എനിക്കൊപ്പം വന്നു; മേഘ്ന രാജ്
എങ്ങനെയാണ് തിരിച്ച് വരുക എന്നു പോലും അറിയാത്തത്ര മോശം അവസ്ഥയില്‍ തകര്‍ന്നു പോയിട്ടുണ്ട്, മകന്‍ ജനിച്ചതോടെ എന്റെ മാനസികാവസ്ഥ മാറി..രണ്ട് മനോഹരമായ കുടുംബങ്ങള്‍ എനിക്കൊപ്പം വന്നു; മേഘ്ന രാജ്
ഇരുപതിലേറെ കന്നഡ സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവി സര്‍ജ മുപ്പത്തിയൊമ്പതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. മലയാളി പ്രേക്ഷകരേയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന് ചിരഞ്ജീവി സര്‍ജയുടേത്.
ചിരഞ്ജീവി സര്‍ജ മരിക്കുമ്പോൾ ഭാര്യയും സിനിമാ നടിയുമായ മേഘ്ന രാജ് ഗര്‍ഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.
ഇപ്പോഴിതാ ചീരുവിന്റെ മരണത്തെ താന്‍ മറി കടന്നതിനെക്കുറിച്ചും കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയെക്കുറിച്ചുമൊക്കെ മേഘ്‌ന രാജ് മനസ് തുറക്കുകയാണ്. ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ചീരുവിന്റെ കുടുംബവും എന്റെ കുടുംബവും ചേര്‍ന്ന് ഞങ്ങളിന്ന് വലിയൊരു കുടുംബമായി മാറിയിരിക്കുകയാണ്. അതൊരു അനുഗ്രഹമായി കാണുന്നു. എന്റെ കുടുംബം പിന്തുണയ്ക്കുന്നതും അവന്റെ കുടുംബം പിന്തുണയ്ക്കുന്നതും തീര്‍ത്തും വ്യത്യസ്തമായ രീതികളിലാണ്. ഞാന്‍ അനുഗ്രഹീതയാണെന്ന് ഞാന്‍ പറയുമെന്നാണ് മേഘ്‌ന പറയുന്നത്.
ഞാന്‍ അനുഗ്രഹങ്ങള്‍ എണ്ണാന്‍ തുടങ്ങിയത് അപ്പോഴാണ്. ആദ്യത്തെ അനുഗ്രഹം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നതാണ്. എപ്പോഴും എന്റെ മകന്‍ എന്റെ കൂടെയുണ്ട്. രണ്ട് മനോഹരമായ കുടുംബങ്ങള്‍ എനിക്കൊപ്പം വന്നു, എന്റെ കൂടെ നില്‍ക്കുന്നു, എന്നും എന്റെ കൂടെ തന്നെയുണ്ടാകുമെന്നും മേഘ്‌ന പറയുന്നു. ഞാനിത് പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്റെ സുഹൃത്തുക്കള്‍. ഞാനവരെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. മോശം സമയങ്ങളില്‍ പാറ പോലെ അവരെന്റെ കൂടെ നിന്നു. ഇതുപോലൊരു സമയത്ത് ശരിയായ ആളുകളാണ് കൂടെയുള്ളത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തകര്‍ന്നു പോവുക എന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതിന് ശേഷം എന്തെന്ന് പോലും അറിയില്ല. പക്ഷെ എന്റെ സുഹൃത്തുക്കളും കുടുംബവും പോലുള്ളവര്‍ ചുറ്റുമുള്ളതിനാല്‍ അതെന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും താരം പറയുന്നത്.
എന്റെ കൂടെയുള്ളവരോട് ഒന്നും പറയാന്‍ പറ്റാതിരുന്ന സമയമുണ്ട്. എന്റെ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്ന് ഞാന്‍ ഇതിലൂടെയാണ് കടന്നു പോകുന്നതെന്ന് പറയാന്‍ തോന്നിയ സമയങ്ങളുണ്ട്. പക്ഷെ അവരോട് പറയുന്നതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. അവര്‍ക്കത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയേയുള്‌ളൂ. ഞാന്‍ എന്റെ പ്രശ്‌നങ്ങളെല്ലാം അവര്‍ക്ക് നല്‍കും. അവരെങ്ങനെ അത് നേരിടും. അവരത് നേരിടേണ്ടി വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേഘ്‌ന പറയുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോടൊപ്പം മാത്രം ഇരിക്കാന്‍ ആഗ്രഹിക്കാറുണ്ട്. ചിലപ്പോള്‍ എന്റെ മനസില്‍ തന്നെ വെക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ മറ്റ് ചിലപ്പോള്‍ വിളിച്ച് കൂവാന്‍ തോന്നും. ഇങ്ങനെ വ്യത്യസ്തമായ വികാരങ്ങളുണ്ടാകാറുണ്ട്. ഏതാണ് ശരിയെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നു.
എങ്ങനെയാണ് തിരിച്ച് വരിക എന്നു പോലും അറിയാത്തത്ര മോശം അവസ്ഥയില്‍ തകര്‍ന്നു പോയിട്ടുണ്ട്. പക്ഷെ എന്റെ മകന്‍ ജനിച്ചതോടെ എന്റെ മാനസികാവസ്ഥ മാറിയെന്നാണ് താരം പറയുന്നത്. മകന്റെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് നേരത്തേയും മേഘ്ന രാജ് സംസാരിച്ചിരുന്നു. അവന് വേണ്ടിയാണ് താനിന്ന് ജീവിക്കുന്നതെന്നാണ് മേഘ്ന പറയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്ന. മകനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ചീരുവുമൊത്തുള്ള ഓർമ്മകളുമൊക്കെ മേഘ്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തെ അതിജീവിച്ച മേഘ്ന വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
