അമേരിക്കന്‍ സംവിധായകന് മനോജ് നൈറ്റ് ശ്യാമളന്റെ ത്രില്ലര്‍ ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഓള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. നിരവധി പേരാണ് ഇതിനോടകം തന്നെ അഭിപ്രായങ്ങളുമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നൈറ്റ് ശ്യാമളന്റെ അമ്മ സംസാരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
താന്‍ സിനിമ കണ്ടിട്ടില്ല. എങ്കിലും തന്റെ മകന് മികച്ച ഒരു കഥാകൃത്താണ്. അതിനാല്‍ സിനിമയും തീര്‍ച്ചയായും മികച്ചതായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അമ്മ വീഡിയോയില്‍ പറഞ്ഞത്. നൈറ്റ് ശ്യാമളന് ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചത്.
ഫ്രെന്ഞ്ച് നോവലായ സാന്റ്കാസ്റ്റിലിനെ ആസ്പദമാക്കിയാണ് ഓള്‍ഡ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സാധരണയില്‍ നിന്ന് സമയം വ്യത്യസ്തമായുള്ള ഒരു ദ്വീപിലാണ് ഓള്‍ഡ് എന്ന സിനിമ നടക്കുന്നത്. ആ ദ്വീപ് ആളുകളെ പെട്ടന്ന് തന്നെ പ്രായമുള്ളവരാക്കുകയും ചെയ്യും.
ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ തന്നെ വലിയ പ്രതീക്ഷയായിരുന്നു ഓള്‍ഡിനെ കുറിച്ച് ഉണ്ടായിരുന്നത്. റിലീസിന് ശേഷമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിവ്യൂവില്‍ നിന്ന് മനസിലാകുന്നത് ഓള്ഡിന് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചു എന്നാണ്.
ചിത്രത്തിന് മികച്ച നിരൂപ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓള്‍ഡ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള ബീച്ച ഹൊറര്‍ ചിത്രമാണെന്നാണ് ഗാര്ഡിയന് എഴുതിയിരിക്കുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...