News
ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേയ്ക്ക്…, ചിത്രങ്ങളും വിശേഷങ്ങളുമായി താരം
ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേയ്ക്ക്…, ചിത്രങ്ങളും വിശേഷങ്ങളുമായി താരം
കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിച്ചെത്തി, പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു നിഴല്‍. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കുട്ടിത്താരമായി മാറിയ മിടുക്കനാണ് ഐസിന്‍ ഹാഷ്. ഇപ്പോഴിതാ ഐസിന്‍ ഹോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഈ പുതിയ ചിത്രത്തിന്റെ വിവരവും സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു.
‘ഹോളിവുഡിലേക്കുള്ള ചെറിയ ഒരു ചുവടുവെപ്പ്. ‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ അരങ്ങേറ്റംകുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് ‘നോര്‍ത്ത് ഓഫ് ദി ടെന്‍’.
ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാന്‍ ലാമെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍’ എന്നും താരം പറഞ്ഞു.
ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഹാഷ് ജവാദാണ് ഐസിന്റെ പിതാവ്. അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റാണ് ഐസിന്റെ മാതാവ്. നിലവില്‍ ഐസിന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാത്രമല്ല, ദുബായിലെ അന്താരാഷ്ട്ര മോഡല്‍ കൂടിയാണ് ഐസിന്‍.