Connect with us

ഒരു പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വപ്നം യാഥാര്‍ത്ഥ്യമായി, പോര്‍ഷെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

Malayalam

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ഗായികയായും നടിയായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ കാര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മംമ്ത മോഹന്‍ദാസ്.

പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല്‍ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

‘ഒരു സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായി മാറുന്നു. എന്റെ സണ്‍ഷൈന്‍, നിങ്ങള്‍ക്കായി ഞാന്‍ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു,” മംമ്ത കുറിച്ചു. ‘എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നു ..റേസിംഗ് യെല്ലോയില്‍ പോര്‍ഷെ 911 കരേര എസ്,” എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, ബഹ്‌റൈനിലൂടെ ഹാര്‍ലിഡേവിഡ്സണ്‍ ബൈക്കില്‍ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വര്‍ഷം ഏപ്രിലില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending