featured
മംമ്തയുടെ കെെകളിൽ ആ കഠിന വേദന തുടങ്ങി; വിങ്ങി പൊട്ടികരയുന്ന നടിയുടെ ആ അവസ്ഥ ദയനീയം; ദെെവത്തെ വരെ ശപിച്ചു; പണം തന്ന് സഹായിച്ചത് ഭാവന; ചങ്ക്പൊട്ടി രഞ്ജു രഞ്ജിമാർ
മംമ്തയുടെ കെെകളിൽ ആ കഠിന വേദന തുടങ്ങി; വിങ്ങി പൊട്ടികരയുന്ന നടിയുടെ ആ അവസ്ഥ ദയനീയം; ദെെവത്തെ വരെ ശപിച്ചു; പണം തന്ന് സഹായിച്ചത് ഭാവന; ചങ്ക്പൊട്ടി രഞ്ജു രഞ്ജിമാർ
കാൻസർ എന്ന മഹാരോഗത്തെ വരെ സധൈര്യം നേരിട്ടയാളാണ് നടി മംമ്ത മോഹൻദാസ്. ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായ താരം ഒരിക്കൽ കൂടി ഇടവേള എടുത്തിരുന്നു. രണ്ട് തവണ കാൻസർ അഭിമുഖീകരിച്ച മംമ്തയ്ക്ക് അടുത്തിടെ വിറ്റിലിഗോ എന്ന കണ്ടീഷനും ബാധിച്ചു. അതോടെയാണ് വീണ്ടും നടി ഇടവേളയെടുത്തത്. ഇപ്പോഴിതാ താരം അനുഭവിക്കുന്ന വേദനയെ കുറിച്ച് പറയുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
സിനിമ രംഗത്തുള്ളവരിൽ വളരെ അടുത്ത സുഹൃത്താണ് രഞ്ജു രഞ്ജിമാർ. മംമ്ത അനുഭവിച്ച വേദനകൾ നേരിട്ട് കണ്ട് കൂടെ കരഞ്ഞ ആളാണ് താനെന്നും കണ്ണീർ കണ്ട് അത്രയ്ക്ക് ദൈവങ്ങളെ ശപിച്ചിട്ടുണ്ടെന്നും നടി പറയുന്നു. രുദ്രംഗി എന്ന സിനിമ തെലുങ്കിൽ ചെയ്യുമ്പോൾ മംമ്തയുടെ കൈക്ക് സ്വെല്ലിംഗ് ഉണ്ടായിട്ട് വേദനയുണ്ടായിരുന്നു.
”ആ വേദന വെച്ച് ഫൈറ്റ് സീൻ ചെയ്യണം. ഓരോ ഫൈറ്റ് സീൻ കഴിഞ്ഞ് ബ്രേക്ക് എടുക്കുമ്പോഴും മംമ്ത കരയുകയാണെന്നും ആ കൈ താങ്ങി വെച്ച് കൊണ്ട് താനും കൂടെ കരഞ്ഞിട്ടുണ്ടെന്നും രഞ്ജു പറയുന്നു. എന്തിനാണ് ദൈവമേ ഇങ്ങനെ വേദന കൊടുക്കുന്നതെന്ന് തോന്നും. അത്രയും തരണം ചെയ്ത് വന്നയാളാണ്. യഥാർത്ഥ പവർ ലേഡിയെന്ന് മംമ്തയെ വിശേഷിപ്പിക്കാമെന്നും രഞ്ജു കൂട്ടിച്ചേർത്തു. ”
അതേസമയം സിനിമയിൽ നിന്നും തന്നെ മാറ്റി നിർത്തിയ സമയമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായി മൊഴി കൊടുത്തതിനെ തുടർന്നാണ് ആ പ്രവർത്തി തന്നോട് ചെയ്തത്.
അന്നും ഇന്നും മംമ്തയുടെ കൂടെ നടക്കുന്നത് കൊണ്ട് പല നടി നടന്മാരും തന്നെ ഒഴിവാക്കുന്നുണ്ടെന്നും രഞ്ജു വ്യക്തമാക്കി. മാനസികമായും സാമ്പത്തികമായുമെല്ലാം മംമ്ത ഒരുപാട് സഹായിച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെയും വെള്ളപ്പൊക്കത്തിന്റെയും സമയത്ത് ഭക്ഷണത്തിന് വേണ്ടി ട്രാൻസ് കമ്മ്യൂണിറ്റികൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ആ സമയത്ത് ഭാവനയും, മഞ്ജു ചേച്ചിയും ജയേട്ടനും ഉണ്ണി മുകുന്ദനുമെല്ലാം പൈസ അയച്ച് തന്നു. ഇവരെ ഒരിക്കലും തനിക്ക് മറക്കാൻ പറ്റില്ലെന്നും രഞ്ജു വേദനയോടെ പറഞ്ഞു.