Connect with us

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്, ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്, എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു; രഞ്ജു രഞ്ജിമാർ

Actress

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്, ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്, എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു; രഞ്ജു രഞ്ജിമാർ

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്, ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്, എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു; രഞ്ജു രഞ്ജിമാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പർ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താൻ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. തന്റെ നിലപാടുകൾ പലപ്പോഴും മംമ്ത തുറന്ന് പറയാറുമുണ്ട്.

കാൻസറിനെ നേരിട്ട് കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകവെയാണ് വിറ്റിലി​ഗൊ എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ മംമ്തയെ ബാധിക്കുന്നത്. ചർമ്മത്തെ ബാധിക്കുന്ന വിറ്റിലൊ​ഗുയുടെ ചികിത്സയ്ക്കും നടി വിധേയയായി. ഇപ്പോഴിതാ മംമ്തയെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ.

എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. എന്ത് പേര് വിളിച്ചാലും അത് കൂടുതൽ അല്ല. ഞാൻ സ്കിൻ കെയറിന് വേണ്ടി അത് പോലെ കഷ്ടപ്പെടുന്ന ആളാണ്. എന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ല. സൗന്ദര്യമുള്ള നടിയാണ് മംമ്ത. എന്റെ കേരളത്തിലെ ദീപിക പദുകോൺ. ഞാൻ അത്രയും കെയർ ചെയ്ത് മേക്കപ്പ് ചെയ്യുന്ന ആർട്ടിസ്റ്റാണ്. അങ്ങനെയൊരു ആർട്ടിസ്റ്റിന് ഇത് പോലെ സ്കിന്നിന് പ്രശ്നം വന്നെന്ന് കണ്ടപ്പോൾ പൂർണമായും അപ്സെറ്റായി.

എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു. ബാക്കിയെല്ലാം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ദൈവം തമ്പുരാൻ സഹായിച്ച് അവളുടെ മുഖത്ത് യാതൊരു വിധ പ്രശ്നവും ഇല്ല. ആ സൗന്ദര്യം നാൾക്ക് നാൾ വർധിച്ച് വരുന്നു. കൈയിലെ പാടുകളെല്ലാം മാറി വരുന്നുണ്ട്. അവളത് മാറ്റിയെടുക്കും അതാണ് മംമ്ത മോഹൻദാസ്.

ഞങ്ങൾ ഒരുമിച്ച് കരഞ്ഞ ഒരു സാഹചര്യമുണ്ട്. രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്. ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം. അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേയ്ക്ക് വെച്ച് അവിടെ ഇരിക്കും. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരയാറുണ്ട്.

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്നിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണ്. മംമ്തയ്ക്കും പ്രിയാമണിയ്ക്കും എന്നെ അറിയാം. ഒരാളെ പോലും സുഖിപ്പിച്ച് സംസാരിക്കുന്ന ആളല്ല ഞാൻ എന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഈ അടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്‌നം വാർത്തകളിൽ ഇടം നേടിയത്. ശരീരത്തിന് നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂൺ പ്രശ്‌നമാണ് മംമ്ത നേരിടുന്നത്.

താരം തന്നെയാണ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാൽ മേക്കപ്പ് ചെയ്താണ് താൻ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞതോടെ താൻ തകർന്നു പോയെന്നും മംമ്ത പറഞ്ഞിരുന്നു. ഞാൻ എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവർ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു.

പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകൾക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി. ആയുർവേദമാണ് ഇപ്പോൾ ചികിൽസിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്റെ പൊസറ്റീവ് കാര്യങ്ങൾ കാണുന്നുണ്ട്. എന്നാണ് എന്റെ ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുന്നത് എന്ന കാത്തിരിപ്പിലാണ് ഞാൻ എന്നും മംമ്ത പറയുന്നു. നേരത്തേത് പോലെ തന്നെ നിലവിലെ സാഹചര്യത്തേയും താരം മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്.

Continue Reading
You may also like...

More in Actress

Trending