Malayalam
അന്ന് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന ഈ താരത്തെ മനസിലായോ..!?
അന്ന് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന ഈ താരത്തെ മനസിലായോ..!?
എഴുപതുകളില്‍ തെന്നിന്ത്യയിലാകെ തുളങ്ങി നിന്നിരുന്ന താരമാണ് അംബിക. ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുള്ള അംബിക കമല്‍ഹാസന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, പ്രേംനസീര്‍, ജയന്‍, വിജയകാന്ത്, ശങ്കര്‍, എന്‍ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ് എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെയും നായികയായിരുന്നു.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ‘രാജാവിന്റെ മകന്‍’ അംബികയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷമാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ അംബികയുടെ അഡ്വക്കേറ്റ് നാന്‍സി എന്ന കഥാപാത്രവും ശ്രദ്ധേയമായി.
‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തില്‍ ലാലിനേക്കാള്‍ പ്രതിഫലം കൈപ്പറ്റിയത് അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയായിരുന്നു അംബിക.
‘രാജാവിന്റെ മകന്‍’ ഇറങ്ങിയ ആ വര്‍ഷം തന്നെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായും അംബിക അഭിനയിച്ചു. മലയാളത്തിലും തമിഴിലുമൊക്കെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന അതേസമയംതന്നെ കന്നടയില്‍ ഗ്ലാമറസ് റോളുകളിലും അംബിക പ്രത്യക്ഷപ്പെട്ടു.