Actress
യുഎസിൽ നോ നോ ആണ്, ഇവിടെ നോ പറയാൻ വളരെ ബുദ്ധിമുട്ടാണ്; മംമ്ത മോഹൻദാസ്
യുഎസിൽ നോ നോ ആണ്, ഇവിടെ നോ പറയാൻ വളരെ ബുദ്ധിമുട്ടാണ്; മംമ്ത മോഹൻദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പർ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താൻ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. തന്റെ നിലപാടുകൾ പലപ്പോഴും മംമ്ത തുറന്ന് പറയാറുമുണ്ട്.
ഇപ്പോഴിതാ സിനിമാ രംഗത്ത് മാറേണ്ട ഒരു പ്രവണതയെക്കുറിച്ച് സംസാരിക്കുകയാണ് മംമ്ത മോഹൻദാസ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എനിക്കറിയാവുന്ന പ്രൊഡക്ഷനിൽ നിന്നും രണ്ട് വർഷം മുമ്പ് എന്നെ ഒരു സിനിമയ്ക്കായി വിളിച്ചു. ഈ മീറ്റിംഗിനായി ഞാൻ ഏറെ ദൂരത്ത് നിന്നാണ് വരുന്നത്. തമിഴിലേക്ക് ഒരു റീ എൻട്രിയാവുമെന്ന് കരുതി.
എല്ലാം കാര്യങ്ങളും മാറ്റി വെച്ച് ഞാൻ ആ മീറ്റിംഗിന് പോയി. ആറ് മാസത്തിന് ശേഷം ആ വ്യക്തി എന്നെ മറ്റൊരു സിനിമയ്ക്കായി വിളിച്ചു. എന്റെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ വാർത്ത പത്രത്തിൽ കണ്ട് വിളിച്ചതാണ്. അന്നത്തെ സിനിമയുടെ കാര്യം എന്തായെന്ന് ചോദിച്ചു. ആ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ് ഉള്ളതെന്ന് പറഞ്ഞു.
നിങ്ങളത് പ്രൊസീഡ് ചെയ്തോ ആരെ വെച്ച് ചെയ്തെന്ന് ഞാൻ ചോദിച്ചു. ഒരാളുടെ പേര് പറഞ്ഞു. ഞാൻ ഒമ്പത് വർഷത്തോളമായി യുഎസിലാണ് താമസിക്കുന്നത്. അവിടെ നോ നോ ആണ്. വ്യക്തമായി പറയും. എന്തുകൊണ്ട് മാന്യമായി റിജക്ട് ചെയ്ത് കൂടെന്ന് എനിക്ക് തോന്നി. ഇവിടെ നോ പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം മാറ്റങ്ങൾ സിനിമാ രംഗത്ത് വരണമെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി.
മാത്മല്ല, തെലുങ്കിൽ തനിക്ക് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് എന്നെ മാറ്റി. കഥ മാറ്റി. ഒരുപാട് എക്സ്പോസ് ചെയ്യുന്ന നായികയെ ആവശ്യമാണെന്ന് പറഞ്ഞ് അവർ എന്നെ മാറ്റി. എന്നാൽ ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മംമ്ത വ്യക്തമാക്കി.എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികൾ കാരണം ഇത്തരം ചെറിയ കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി.
അടുത്തിടെ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഞാൻ നിരവധി സിനിമയിൽ സെക്കന്റ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വൻ തിരിച്ചുവരവ് നടത്തിയിരുന്നു. അവർ അഭിനയിച്ച സിനിമയിൽ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാൻ ഞാൻ ഒരു ചെറിയ റോൾ ചെയ്യാൻ തയ്യായിരുന്നു. എന്നാൽ എന്റെ സിനിമയിൽ അതിഥി താരമായി അവരം ക്ഷണിച്ചപ്പോൾ അവർ വരാൻ തയ്യാറായില്ല. ഇൻസെക്യൂരിറ്റിയാണ് അത്.
ഒരു നടിയെന്ന നിലയിലോ ഒരു വ്യക്തി എന്ന നിലയിലോ ഞാൻ ഇൻസെക്യൂർ അല്ല. അതാണ് എന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. സൂപ്പർ സ്റ്റാർ എന്ന പദവിയൊക്കെ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അത് ഏത് സിനിമ മേഖലയിൽ ആണെങ്കിലും പിആർ വെച്ച് പണം കൊടുത്ത് സൂപ്പർ സ്റ്റാർ എന്ന് പത്രത്തിൽ എഴുതിച്ച് ഉണ്ടാക്കിയെടുക്കുന്നതാവും എന്നും താരം പറഞ്ഞു.
അതേസമയം, മഹാരാജ് എന്ന തമിഴ് സിനിമയിലും മംമ്ത പ്രധാനവേഷത്തിലെത്തിയിരുന്നു. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ ലൈവ് ആണ് മലയാളത്തിൽ മംമ്തയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. എന്നാൽ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.