Malayalam
200 കോടി തട്ടിയെടുത്ത കേസ്; നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് പോലീസ്, മക്കോക്ക ചുമത്തി
200 കോടി തട്ടിയെടുത്ത കേസ്; നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് പോലീസ്, മക്കോക്ക ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നിലവില്‍ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്.
ലീനയെ നാളെ കോടതിയില്‍ ഹാജരാക്കും. പിന്നീടാകും തുടര്‍ നടപടികള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്വപ്പെടും. ലീനയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...