Connect with us

‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’; വീഡിയോയുമായി സുരഭി ലക്ഷ്മി

Malayalam

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു ഇടം സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്‌കാരവും സുരഭിയെ തേടിയെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് വൈറലാവുന്നത്.

പുതിയ സിനിമയുടെ സെറ്റില്‍ കോസ്റ്റ്യൂമര്‍ എന്തോ ഇസ്തിരിയിടുന്നത് നോക്കാന്‍ പോയതാണ് സുരഭി. നോക്കുമ്പോള്‍ പത്രമാണ് അയാള്‍ ഇസ്തിരിയിട്ട് കൊണ്ടിരിക്കുന്നത്. ഇതെന്തിനാണ് പത്രം ഇസ്തിരിയിടുന്നതെന്ന് ചോദിച്ചപ്പോള്‍ രഞ്ജി പണിക്കര്‍ക്കാണെന്നാണ് കോസ്റ്റ്യൂമര്‍ മറുപടി പറഞ്ഞത്.

‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’ എന്നാണ് വീഡിയോയിലെ ക്യാപ്ഷന്‍. ഇന്ദ്രന്‍സാണ് ഈ രസകരമായ ക്യാപ്ഷന്‍ ഇട്ടതെന്ന് സുരഭി പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ദ്രന്‍സും സുരഭിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍ ഏറെ ശ്രദ്ധനേടിയിരുന്നു. തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്ക്യനും കാര്‍ത്തുമ്പിയുമായി ഇരുവരും അഭിനയിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

More in Malayalam

Trending