Connect with us

ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം; എല്‍വിഷ് യാദവ് അറസ്റ്റില്‍!; ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത് അഞ്ച് മൂര്‍ഖന്‍പാമ്പടക്കം ഒമ്പതുപാമ്പുകളെ!

News

ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം; എല്‍വിഷ് യാദവ് അറസ്റ്റില്‍!; ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത് അഞ്ച് മൂര്‍ഖന്‍പാമ്പടക്കം ഒമ്പതുപാമ്പുകളെ!

ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം; എല്‍വിഷ് യാദവ് അറസ്റ്റില്‍!; ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത് അഞ്ച് മൂര്‍ഖന്‍പാമ്പടക്കം ഒമ്പതുപാമ്പുകളെ!

ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബറും ബിഗ് ബോസ് വിജയിയുമായ എല്‍വിഷ് യാദവിനെ(26) നോയിഡ പോലീസ് അറസ്റ്റുചെയ്തു. സൂരജ്പുരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എല്‍വിഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞവര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2023 നവംബര്‍ മൂന്നിന് സെക്ടര്‍ 51ല്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം എത്തിച്ചതിന് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

അഞ്ച് മൂര്‍ഖന്‍പാമ്പടക്കം ഒമ്പതുപാമ്പുകളെ ഇവരുടെ പക്കല്‍നിന്ന് പിടികൂടിയിരുന്നു. 20 മില്ലി പാമ്പിന്‍വിഷവും കണ്ടെത്തി. സംഭവസ്ഥലത്ത് എല്‍വിഷ് ഇല്ലായിരുന്നതിനാല്‍ അറസ്റ്റുചെയ്തില്ല. കേസുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു എല്‍വിഷിന്റെ നിലപാട്.ബി.ജെ.പി. എം.പി. മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടന നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

എല്‍വിഷ് യാദവ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ ഷൂട്ട് ചെയ്യാന്‍ പാമ്പുകളെ ഉപയോഗിച്ചെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. റേവ് പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും പൊലീസ് വിശദമാക്കിയിരുന്നു. എല്‍വിഷ് യാദവ് ഉള്‍പ്പെടെ ആറ് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. അഞ്ച് പാമ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് പാമ്പുകളും പാമ്പിന്റെ വിഷവും പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

മൃഗസംരക്ഷണ എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ് നോയിഡയിലെ സെക്ടര്‍ 49ല്‍ റെയ്ഡ് നടന്നത്. പാമ്പുകളെ പിടികൂടി വിഷം വേര്‍തിരിച്ചെടുക്കുന്ന ഇവര്‍ എല്‍വിഷ് യാദവിന് ഉയര്‍ന്ന വിലയ്ക്ക് വിഷം വിറ്റെന്നും പാര്‍ട്ടികളില്‍ വിഷം വിതരണം ചെയ്യുന്നതിനായി വന്‍ തുക പിരിച്ചെടുക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വിശദമാക്കിയത്.

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിവാദത്തിലും എല്‍വിഷ് ഉള്‍പ്പെട്ടിരുന്നു. ജി 20 ഉച്ചകോടിക്ക് വരുന്നവരെ സ്വീകരിക്കാന്‍ വഴിയരികില്‍ ഒരുക്കിവച്ചിരുന്ന പൂച്ചട്ടികള്‍ ഒരു കാറില്‍ എത്തിയ രണ്ടുപേര്‍ മോഷ്ടിച്ചതാണ് വിവാദ കാരണം. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി. തുടര്‍ന്ന് ഈ വാഹനം എല്‍വിഷിന്റേതാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ല എന്നുപറഞ്ഞ് എല്‍വിഷ് തടിതപ്പുകയായിരുന്നു.

ഗുരുഗ്രാം സ്വദേശിയായ എല്‍വിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും കണ്ടന്റ് ക്രിയേറ്ററും ആണ്. കഴിഞ്ഞ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് ഇയാള്‍ കൂടുതല്‍ പ്രശസ്തനായത്. 2016ല്‍ ‘ദി സോഷ്യല്‍ ഫാക്ടറി’ എന്ന ചാനലിലൂടെയാണ് എല്‍വിഷ് തന്റെ യൂട്യൂബ് കരിയര്‍ ആരംഭിച്ചത്. ഫ്‌ലാഷ് ഫിക്ഷനെയും ഹ്രസ്വചിത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ യാദവ് പ്രധാനമായും പങ്കുവെച്ചിരുന്നത്.

പിന്നീട് ഇതിന്റെ പേര് എല്‍വിഷ് യാദവ് എന്നാക്കി മാറ്റുകയായിരുന്നു. 14.5 ലക്ഷം സബ്‌സ്‌െ്രെകബേഴ്‌സ് എല്‍വിഷിനുണ്ട്. 2019ല്‍ ‘എല്‍വിഷ് യാദവ് വ്‌ലോഗ്‌സ്’ എന്ന പേരില്‍ മറ്റൊരു യൂട്യൂബ് ചാനലും ആരംഭിച്ചു. അതില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സിനിമകളെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചുകൊണ്ടും മറ്റുമുള്ള വ്‌ലോഗുകളിലൂടെയുമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. തുടര്‍ന്ന് 2023ല്‍ ‘എല്‍വിഷ് യാദവ് ഗെയിമിംഗ്’ എന്ന പേരില്‍ മറ്റൊരു ഗെയിമിങ് യൂട്യൂബ് ചാനലിനും തുടക്കമിട്ടു.

More in News

Trending