News
വനിതാ മോഡലുകളെ ഉപയോഗിച്ച് സെ ക്‌സ് റാക്കറ്റ്; നടി സുമന്‍ കുമാരി അറസ്റ്റില്‍, മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി
വനിതാ മോഡലുകളെ ഉപയോഗിച്ച് സെ ക്‌സ് റാക്കറ്റ്; നടി സുമന്‍ കുമാരി അറസ്റ്റില്‍, മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി
വനിതാ മോഡലുകളെ വേ ശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചതിന് ഭോജ്പുരി നടി സുമന്‍ കുമാരി(24)യെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. വെള്ളിയാഴ്ചയാണ് സംഭവം. സുമന്‍ കുമാരിയുടെ സെ ക്‌സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായും ക്രൈംബ്രാഞ്ച് സംഘം പ്രസ്താവനയില്‍ പറഞ്ഞു.
അറസ്റ്റിലായ നടി സുമന്‍ കുമാരി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സെ ക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. ഇത്തരം ഹൈ പ്രൊഫൈല്‍ സെ ക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതില്‍ പോലീസ് ഉത്കണ്ഠ പ്രകടിപ്പിച്ചു.
സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് ആളുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മോഡലുകള്‍ വിതരണം ചെയ്യുന്ന ആളാണ് സുമന്‍ കുമാരിയെന്നാണ് പൊലീസ് പറയുന്നത്.
സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തുന്ന മോഡലുകളെ അവരുടെ ബുദ്ധിമുട്ടുള്ള സമയത്ത് പണം കൊടുത്തും മറ്റും സഹായിച്ചാണ് സുമന്‍ തന്റെ റാക്കറ്റില്‍ എത്തിച്ചിരുന്നത്. സുമന്‍ കുമാരി നിരവധി ഭോജ്പുരി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.