Connect with us

നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം, ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തു; ആങ്കറങ്ങിലേയ്ക്ക് എത്തിയതിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര

Malayalam

ഠമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ താരത്തിനായി. ഇന്ന് നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരത്തിനുണ്ട്. മാത്രമല്ല, നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയ വഴി പിന്തുടരുന്നതും.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്. തന്നെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ നേരിട്ടെത്തി കണ്ട് സര്‍പ്രൈസ് നല്‍കാന്‍ ലക്ഷ്മി ശ്രമിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മരുന്നിനുമൊക്കെയായി ലക്ഷ്മി പ്രവര്‍ത്തിക്കുന്നുമുണ്ട്.

അടുത്തിടെ ഒരു പൊതു പരിപാടിയില്‍ രണ്ട് വര്‍ഷമായി ലക്ഷ്മിയെ കാണാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി എത്തിയതും അവിടെ നിന്നും കരഞ്ഞതിന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത്തരത്തില്‍ പല അനുഭവങ്ങളും ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ ആരാധകന്‍ തന്റെ മുഖം നെഞ്ചില്‍ പച്ച കുത്തുന്നതിന്റെ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാംഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്.

കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആങ്കറങ്ങിലേയ്ക്ക് എത്തിയതിനെ കുറിച്ചും ആദ്യ ശമ്പളത്തെ കുറിച്ചുമൊക്കെ ലക്ഷ്മി പറയുന്നുണ്ട്. നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം എന്നാണ് ലക്ഷ്മി പറഞ്ഞത്. ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തെന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top