Malayalam
നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല; ലക്ഷ്മി നക്ഷത്ര
നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല; ലക്ഷ്മി നക്ഷത്ര
അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ടമാർ പഠാർ വലിയ വിജയമായതിന് പിന്നാലെ ഫ്‌ലവഴ്‌സിലെ സ്റ്റാർ മാജിക്കിലും താരം എത്തിയത്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. മാത്രമല്ല, സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ തുറന്ന് പറയാറുണ്ട്.
അടുത്തിടെ, അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മി നക്ഷത്ര വിവാദങ്ങളിൽപ്പെട്ടിരുന്നു. കൊല്ലം സുധിയുടെ മരണശേഷം ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ച വീഡിയോ വലിയ വിവാദമായിരുന്നു. അതിന് ശേഷം കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ലക്ഷ്മിക്കെതിരെ വന്നിരുന്നു.
നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്.
നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കി.
കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂമാക്കി നൽകുന്നത് രേണുവിന്റെ ആവശ്യപ്രകാരമാണ് എന്നും അക്കാര്യത്തിൽ അവരും താനും സന്തുഷ്ടരാണ് എന്നും ലക്ഷ്മി പറഞ്ഞു. ‘എന്റെ വീട്ടുകാർക്കും അവരുടെ കുടുംബത്തിനും എന്നെ അറിയാം. അത്ര മാത്രം മതി. സഹപ്രവർത്തകരുടെ പ്രതികരണം എന്നെ ബാധിക്കില്ല. ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ലക്ഷ്മമി പറഞ്ഞു.
അതേസമയം ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന് പരിപാടി അവസാനിപ്പിച്ചതിലും ലക്ഷ്മി പ്രതികരിച്ചിരുന്നു. ഏഴ് വർഷമായി ആ പരിപാടി തുടങ്ങിയിട്ട് എന്നും അതിൽ മാറ്റം വേണം എന്ന് എല്ലാവരും പറഞ്ഞിരുന്നു എന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ഇതൊരു താൽക്കാലിക ഇടവേള മാത്രമാണ് എന്നും അതു കഴിഞ്ഞാൽ ഉറപ്പായും പ്രേക്ഷകർക്ക് സന്തോഷിക്കാനുള്ള വകയുണ്ടാകും എന്നും ആണ്പ ലക്ഷ്മി പറഞ്ഞത്.
ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.
ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.
