Connect with us

താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു, ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചത്; ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നുവെന്ന് സായി കുമാര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ വ്യത്സങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സായ് കുമാര്‍. നായകനായും വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രം റാംജി റാവു സ്പീക്കിംഗിലൂടെയാണ് സായ്കുമാര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയ്ക്ക് ശേഷം തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ചാണ് സായ്കുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒരു മാധ്യമ്തതിന് നല്‍കിയ അഭമുഖത്തിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

നാടകം ഉപേക്ഷിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നെങ്കിലും അവസാനം ഒഴിവാക്കിയതിനാല്‍ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് സായ്കുമാര്‍ പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്പോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ നായകനാക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് താന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ നാടകത്തില്‍ നിന്നും പിന്മാറി താന്‍ റാംജി റാവു ചെയ്യാന്‍ പോയി.

അന്ന് ആ പടത്തില്‍ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാള്‍. റാംജി റാവു വലിയൊരു തുടക്കം നല്‍കി. ആദ്യ ദിവസം തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്ളോപ്പ് എന്നാണ് പറഞ്ഞത്.

പിന്നെ ചെറിയ രീതിയില്‍ ആളുകള്‍ കയറി തുടങ്ങിയപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തിയേറ്ററുകള്‍ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു. പടം പൊട്ടിയെന്ന് താന്‍ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്പില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം.

വേറെ ഏതോ സിനിമയാണെന്ന് കരുതി. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടന്ന് ആരോ ബാലകൃഷ്ണ എന്ന് വിളിച്ചു. താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് താന്‍ മനസിലാക്കിയത്. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചത്.

റാംജി റാവു വിജയമായപ്പോള്‍ കുറേ ഓഫറുകള്‍ വന്നു. ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പക്ഷെ ഗോസിപ്പുകള്‍ താന്‍ മദ്യപാനിയായിരുന്നതു കൊണ്ട് സിനിമകള്‍ കിട്ടിയില്ല എന്നായിരുന്നു. അതില്‍ സത്യമില്ല എന്നാണ് സായ്കുമാര്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top