Malayalam
52ാം വയസില്‍ ലക്ഷ്മി ഗോപാല സ്വാമി വിവാഹിതയാകുന്നു,!? വരനെ കണ്ട് കണ്ണ് തള്ളി ആരാധകര്‍
52ാം വയസില്‍ ലക്ഷ്മി ഗോപാല സ്വാമി വിവാഹിതയാകുന്നു,!? വരനെ കണ്ട് കണ്ണ് തള്ളി ആരാധകര്‍
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാനായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി.
ലക്ഷ്മി ഇനിയും വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ എപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്താണ് ലക്ഷ്മി വിവാഹം കഴിക്കാത്തതെന്ന് മുന്‍പ് പലപ്പോഴും ചോദ്യങ്ങള്‍ വന്നിരുന്നു. താല്‍പര്യം വരുമ്പോള്‍ നോക്കാമെന്നാണ് അന്നൊക്കെ നടി പറഞ്ഞിരുന്നതും. എന്നാല്‍ ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഇത്തരത്തില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടി വിവാഹിതയാകുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വരനാകുന്നത് മലയാളത്തിലെ പ്രമുഖ നടനാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അത് വേറെയാരുമല്ല, മുകേഷ് ആണെന്നാണ് പ്രചാരണം. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആരെ വിവാഹം കഴിച്ചാലും മുകേഷിനെ വിവാഹം കഴിക്കല്ലേ….52 വയസായില്ലേ…നല്ല കാര്യം എന്നും ചിലര്‍ ആശംസകളും അറിയിക്കുന്നുണ്ട്.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.
എന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു.
മാത്രമല്ല, തനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളി എന്നാണ് നടിയുടെ സങ്കല്‍പ്പം. അത്തരമൊരു ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി പറയുന്നു.
അതേസമയം, ദുല്‍ഖര്‍ സല്‍മാനെയും കാളിദാസിനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴുള്ള മാറ്റത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികള്‍ വലുതാകുമ്പോഴാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തില്‍ അഭഇനയിക്കാന്‍ എത്തിയപ്പോഴാണ് ലക്ഷ്മി ഗോപാലസ്വാമിയും ഇത് ചിന്തിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. പണ്ട് കണ്ട ദുല്‍ഖര്‍ അതാ വലിയ ചെക്കനായി മുന്നില്‍ നില്‍ക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
ദുല്‍ഖറിനെ കുറിച്ച് മാത്രമല്ല കാളിദാസ് ജയറാമിന്റെ സിനിമയിലും അഭിനയിച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാളിദാസിന് ഏഴ് വയസുള്ളപ്പോള്‍ അമ്മ വേഷത്തില്‍ അഭിനയിച്ചത് ലക്ഷ്മിയായിരുന്നു. അന്ന് കണ്ട കുഞ്ഞ് ഇത്രയും വലിയൊരാളായി മുന്നില്‍ നില്‍ക്കുന്നതിന്റെ സന്തോഷവും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പങ്കുവെക്കുകയാണ്.
ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍. അവരുടെ തന്നെ പ്രൊഡക്ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു.
എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരമാണ് ‘സല്യൂട്ട്’. കാളിദാസിനൊപ്പം ചെയ്തത് രജനി എന്ന ചിത്രമായിരുന്നു. ഞങ്ങള്‍ക്ക് കോംപിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എന്റെ കുഞ്ഞ് മോനായി വന്ന കുട്ടി ഇത്രയും വലിയ നടനായി മുന്നില്‍ നില്‍ക്കുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഹൃദയം നിറഞ്ഞ് തുളുമ്പിയെന്നും നടി പറയുന്നു.