Connect with us

ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കും, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍

Malayalam

ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കും, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍

ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കും, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തിനിടെ വിപിന്‍ മോഹന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വികൃതിക്കാരിയായ മഞ്ജുവിന് പരിക്കേല്‍ക്കാറുമുണ്ടായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു. അനുസരണയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തില്‍ അത്യാവശ്യം വികൃതിയൊക്കെ തനിക്കുണ്ടായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിരുന്നു.

തന്റെ കഥാപാത്രം ഗംഭീരമായിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ ക്രഡിറ്റായാണ് മഞ്ജു വിശേഷിപ്പിക്കാറുള്ളത്. സംവിധായകന്‍ കാണിച്ച് തന്നത് താന്‍ ചെയ്തുവെന്നാണ് താരം പറയാറുള്ളത്. അനായാസേനയുള്ള അഭിനയത്തിന് പിന്നില്‍ പ്രത്യേക സീക്രട്ടൊന്നുമില്ല. സംവിധായകന്റെ അഭിനേതാവാണ് താനെന്നും അവര്‍ പറയുന്നത് ചെയ്തുകൊടുക്കുകയെന്ന കാര്യം ആത്മാര്‍ത്ഥമായി ചെയ്യും. അതാണ് തന്റെ ജോലിയെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ മഞ്ജു പറഞ്ഞത്.

തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ സ്വീകരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും, നഷ്ടമായതിനെക്കുറിച്ച് സങ്കടപ്പെടാറില്ല. വിജയങ്ങളില്‍ അധികം സന്തോഷിക്കുകയോ പരാജയങ്ങളില്‍ വേദനിക്കുകയോ ചെയ്യാറില്ല. എല്ലാത്തിനേയും തുല്യമായാണ് കാണുന്നതെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.

1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍

മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

More in Malayalam

Trending

Recent

To Top